‘സുപ്രഭാതം’ ദശവാര്ഷികാഘോഷം നാളെ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും
text_fieldsകൊച്ചി: ‘സുപ്രഭാതം’ ദിനപത്രം പത്താം വാര്‍ഷികാഘോഷം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് എറണാകുളം ടൗണ്‍ ഹാളില്‍ രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടറും കോഴിക്കോട് ഖാദിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പത്താം വാര്‍ഷിക പദ്ധതി ലോഞ്ചിങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും എട്ടാമത് എഡിഷന് പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വെബ് സൈറ്റ് ലോഞ്ചിങ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും.

