രാഹുൽ ഗാന്ധി വൈകാതെ വയനാട് സന്ദർശിക്കും -മുല്ലപ്പള്ളി
text_fieldsകൽപറ്റ: രാഹുൽ ഗാന്ധി എം.പി വൈകാതെ വയനാട് സന്ദർശിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ദുരന് തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാട് സന്ദർശിക്കാൻ രാഹുൽ തയാറായിരുന്നു. എന്നാൽ, ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തി യെന്ന നിലയിൽ രാഹുലിന് ആവശ്യമായ സുരക്ഷ നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാറും ജില്ലാ ഭരണകൂടവും അറിയിക്കുകയായിരുന്നു.
ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ സന്ദർശനം സംബന്ധിച്ച് അദ്ദേഹത്തെ അറിയിക്കും. വയനാട് സന്ദർശിക്കാൻ രാഹുൽ കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ആഗസ്റ്റ് 9 മുതൽ 12 വരെ വയനാട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നു. ആ സമയത്താണ് ലോക്സഭയിലെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നത്. രാഹുലിന്‍റെ സന്ദർശനം സംബന്ധിച്ച അനാവശ്യ പ്രചരണങ്ങളാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
