Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുടക്കത്തിൽ ഞാനും...

തുടക്കത്തിൽ ഞാനും ഇങ്ങനെ, സാരമില്ല -പരിഭാഷകയായ വിദ്യാർഥിനിയോട് രാഹുൽ

text_fields
bookmark_border
rahul-gandhi-Wayanad-Speech
cancel

വാ​കേ​രി (വ​യ​നാ​ട്): സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​രി​ഭാ​ഷ​ക്കി​ടെ ഒ​ന്ന്​ പ​ത​റി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് തു​ട​ക്ക​ത്തി​ൽ ഞാ​നും ഇ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് ആ​ശ്വ​സി​പ്പി​ച്ച്​ രാ​ഹു​ൽ ഗാ​ന്ധി. വി​ദ്യാ​ർ​ഥി​നി​ക്ക്​ അ​വ​സാ​നം​വ​രെ അ​ദ്ദേ​ഹം ധൈ​ര്യ​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി. ചോ​ക്ല​റ്റ് ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. കാ​ലി​ൽ തൊ​ട്ട പൂ​ജ എ​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക്​ ധൈ​ര്യം പ​ക​ർ​ന്നു. വേ​ദി​യി​ൽ പ​ക​ച്ച​പ്പോ​ൾ രാ​ഹു​ലി​​െൻറ പ്രോ​ത്സാ​ഹ​നം മ​റ​ക്കാ​ൻ ക​ഴി​യി​െ​ല്ല​ന്ന്​ പൂ​ജ പി​ന്നീ​ട് പ​റ​ഞ്ഞു.

വാ​കേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് പി.​വി. പൂ​ജ. എം.​എ​സ്.​ഡി.​പി പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് രാ​ഹു​ൽ എ​ത്തി​യ​ത്. വേ​ദി​യി​ൽ സൗ​ണ്ട് ബോ​ക്സ് ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ഹു​ലി​​െൻറ പ്ര​സം​ഗം വ്യ​ക്ത​മാ​യി കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തി​നാ​ൽ പ​രി​ഭാ​ഷ ത​ട​സ്സ​പ്പെ​ട്ടു. വേ​ദി​യി​ലി​രു​ന്ന ചി​ല നേ​താ​ക്ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ രാ​ഹു​ൽ ഇ​ട​പ്പെ​ട്ടു. കു​ട്ടി​ത​ന്നെ പ​റ​യു​മെ​ന്ന്​ പ​റ​ഞ്ഞു.

rahul-gandhi-Wayanad-Speech

പ​രി​ഭാ​ഷ നി​ർ​ത്തി മൈ​ക്ക് തി​രി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ശ്വ​സി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ചെ​യ്ത രാ​ഹു​ൽ, ചി​ല വാ​ച​ക​ങ്ങ​ൾ പൂ​ജ​ക്കു​വേ​ണ്ടി ര​ണ്ടും മൂ​ന്നും ത​വ​ണ ആ​വ​ർ​ത്തി​ച്ചു. ന​ന്നാ​യി കേ​ട്ട​പ്പോ​ൾ മി​ക​ച്ച രീ​തി​യി​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ പൂ​ജ​ക്ക് സ​ദ​സ്സ് കൈ​യ​ടി ന​ൽ​കി​യ​പ്പോ​ൾ ശ​ബ്​​ദം പോ​രെ​ന്നാ​യി രാ​ഹു​ൽ. അ​തോ​​ടെ കാ​ത​ട​പ്പി​ക്കു​ന്ന കൈ​യ​ടി ഉ​യ​ർ​ന്നു. ശ​ബ്​​ദ​ക്കു​റ​വാ​ണ്​ പ്ര​ശ്​​ന​മാ​യ​തെ​ന്ന്​ പൂ​ജ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrahul Wayanad speechRahul Gandhi
News Summary - rahul-gandhi-Wayanad-Speech -Kerala News
Next Story