വയനാട് ലോക്‌സഭ മണ്ഡലത്തിൽ രാഹുല്‍ ഗാന്ധി എം.പി ഫണ്ട് അനുവദിച്ചു
text_fieldsമുക്കം: വയനാട് ലോക്‌സഭ മണ്ഡലം എം.പി രാഹുല്‍ ഗാന്ധിയുടെ 2019 -20 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് വിദ്യാഭ്യാസ, ആരോഗ്യ, പൊതുമേഖലകളില്‍ ഫണ്ട് അനുവദിച്ചു.
പദ്ധതികളും അനുവദിച്ച തുകയും നിയോജകമണ്ഡല അടിസ്ഥാനത്തില്‍:
സുല്‍ത്താന്‍ ബത്തേരി -നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ പൊന്‍കുഴി കോളനിയിലെ കുടിവെള്ള പദ്ധതി (ഏഴു ലക്ഷം), പൂതാടി ഗ്രാമപഞ്ചായത്തിലെ നടവയല്‍ ചെഞ്ചടി കോളനി നടപ്പാത പാലം നിർമാണം (മൂന്നു ലക്ഷം), സി.എച്ച്.സി നൂല്‍പുഴക്ക് ഫോര്‍ വീലര്‍ ജീപ്പ് (ഏഴു ലക്ഷം), സുല്‍ത്താന്‍ ബത്തേരി ചെതലയത്ത് ലോ മാസ്റ്റ് (രണ്ടര ലക്ഷം), സുല്‍ത്താന്‍ ബത്തേരി ചേനാട് ലോ മാസ്റ്റ് (രണ്ടര ലക്ഷം), മീനങ്ങാടിയിലെ മണങ്ങുവയലില്‍ സാംസ്‌കാരിക നിലയം നിർമാണം (10 ലക്ഷം), സി.എച്ച്.സി മീനങ്ങാടിക്ക് ഫോര്‍വീലര്‍ ജീപ്പ് (ഏഴു ലക്ഷം), സുല്‍ത്താന്‍ ബത്തേരി പൂമല സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന് ക്ലാസ് റൂം (30 ലക്ഷം),
മാനന്തവാടി - നെല്ലൂര്‍നാട് ജില്ല കാന്‍സര്‍ സെൻററിന് പാചകപ്പുര, ഡൈനിങ് ഹാള്‍, വിശ്രമ മുറി നിർമാണം (25 ലക്ഷം), ജില്ല ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റേ, സി.ആര്‍ മെഷീന്‍ (26.5 ലക്ഷം), തിരുനെല്ലി ക്ഷേത്ര പരിസരത്ത് ലോ മാസ്റ്റ് ലൈറ്റ് (3.5 ലക്ഷം), പനമരം ഗ്രാമപഞ്ചായത്തിലെ മാമന്‍ച്ചിറയില്‍ ലോ മാസ്റ്റ് ലൈറ്റ് (3.5 ലക്ഷം), വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്ത് ലോ മാസ്റ്റ് ലൈറ്റ് (3.5 ലക്ഷം), എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവില്‍ ലോ മാസ്റ്റ് ലൈറ്റ് (3.5 ലക്ഷം), കണിയാരം സെൻറ് ജോസഫ്സ് ടി.ടി.ഐ സ്‌കൂളിന് ടോയ്ലറ്റ് നിർമാണം (4.5 ലക്ഷം),
കല്‍പറ്റ -കൊവലത്തോട് എസ്.ടി കോളനി കുടിവെള്ള പദ്ധതി (10 ലക്ഷം), വിലക്കോട്ടുകുണ്ട് എസ്.സി കോളനി കുടിവെള്ള പദ്ധതി (അഞ്ചു ലക്ഷം), വെള്ളാര്‍മല ഗവ. വിഎച്ച്.എസ് സ്‌കൂളിന് കോൺഫറന്‍സ് ഹാള്‍ (10 ലക്ഷം), മടക്കിമലയില്‍ ഹൈ മാസ്റ്റ് ലൈറ്റ് (അഞ്ചു ലക്ഷം), കല്‍പറ്റ ഗവ. വി.എച്ച്.എസ്.എസിന് ബസ് (20 ലക്ഷം), വാളാല്‍ യു.പി സ്‌കൂളിന് കമ്പ്യൂട്ടര്‍ (നാലു ലക്ഷം), കോട്ടത്തറ പി.എച്ച്.സിക്ക് കെട്ടിടം (10 ലക്ഷം), മാടക്കുന്ന് ഉദയ വായനശാലക്ക് കെട്ടിടം (ആറു ലക്ഷം), വണ്ടൂര്‍ -വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന് (40 ലക്ഷം), നിലമ്പൂര്‍ -പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം പാലം നിർമാണം (70 ലക്ഷം), ഏറനാട് നിയോജകമണ്ഡലം -എടവണ്ണ സി.എച്ച്.സിയിലെ സീതി ഹാജി മെമ്മോറിയല്‍ കാന്‍സര്‍ സെൻറര്‍ നവീകരണം (25 ലക്ഷം),
തിരുവമ്പാടി -മുക്കം സി.എച്ച്.സിക്ക് കെട്ടിട നിർമാണം (40 ലക്ഷം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
