രാഹുലിെൻറ വരവ് അതിർത്തി മണ്ഡലങ്ങളിലും ഉണർവേകും
text_fieldsബംഗളൂരു: രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് കർണാടകയിലെ അതിർത്തി മണ്ഡലങ ്ങളായ ചാമരാജ് നഗർ, മൈസൂരു-കുടക്, തമിഴ്നാട്ടിലെ അതിർത്തി മണ്ഡലമായ നീലഗിരി എന്ന ിവയിലെ പ്രചാരണങ്ങൾക്കും ഉണർവേകും. ഇത്തവണ തമിഴ്നാട്ടിലും കർണാടകയിലും കോൺഗ്രസ് സഖ്യമായാണ് മത്സരിക്കുന്നത്. കർണാടകയിൽ ജെ.ഡി.എസുമായും തമിഴ്നാട്ടിൽ ഡി.എം.കെയുമായാണ് സഖ്യം.
ജെ.ഡി.എസുമായി സഖ്യം തീർത്തെങ്കിലും പ്രതീക്ഷിച്ച രീതിയിൽ ഫലം കണ്ടേക്കില്ലെന്ന സൂചനയാണ് കർണാടകയിലെ പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ചാമരാജ് നഗർ, മൈസൂരു- കുടക്, മാണ്ഡ്യ, ഹാസൻ, ശിവമൊഗ്ഗ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ്, ജെ.ഡി.എസ് പ്രവർത്തകർ സഖ്യത്തെ പൂർണമായി ഉൾക്കൊണ്ടിട്ടില്ല. ഇൗ സാഹചര്യത്തിൽ വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം അതിർത്തി മണ്ഡലങ്ങളിലെങ്കിലും സഖ്യത്തിലെ തമ്മിലടി ഇല്ലാതാക്കുമെന്നാണ് കർണാടക കോൺഗ്രസിെൻറ പ്രതീക്ഷ.
വയനാട്ടിലെപോലെത്തന്നെ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പദ്ധതിയും ബന്ദിപ്പൂർ രാത്രിയാത്രാ നിേരാധനവും ചർച്ചയാവുന്ന മണ്ഡലം കൂടിയാണ് കോൺഗ്രസിെൻറ സിറ്റിങ് മണ്ഡലമായ ചാമരാജ് നഗർ. ഗുണ്ടൽപേട്ടും നഞ്ചൻകോടും കൊല്ലഗലും ഇൗ മണ്ഡലത്തിെൻറ ഭാഗമാണ്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ൈമസൂരു-കുടക് മണ്ഡലത്തിൽ മുൻ ബി.ജെ.പി എം.പി സി.എച്ച്. വിജയശങ്കറാണ് കോൺഗ്രസ് സ്ഥാനാർഥി. സഖ്യത്തിെൻറ സീറ്റ് വിഭജന ചർച്ചയിൽ ജെ.ഡി.എസ് ദേവഗൗഡക്കായി കണ്ണുവെച്ചിരുന്ന മണ്ഡലം കൂടിയായ ൈമസൂരു- കുടക് വിട്ടുകിട്ടാത്തതിലുള്ള അമർഷം ജെ.ഡി.എസ് പ്രാദേശിക നേതൃത്വത്തിനുണ്ട്. ഇത്തരം ൈവകാരികതകളെ രാഹുൽ തരംഗത്തിൽ മറികടക്കാമെന്നാണ് കെ.പി.സി.സി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
