അതൃപ്തി വ്യക്തമാക്കി ലീഗ്; രാഹുലിൻെറ തീരുമാനം നാളെ
text_fieldsമലപ്പുറം: വയനാട്ടിലെ സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീളുന്നതിൽ കടുത്ത ആശങ്ക രേ ഖപ്പെടുത്തി ലീഗ് സംസ്ഥാന നേതൃത്വം. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിനു ശേഷം പി.കെ കുഞ്ഞ ാലിക്കുട്ടിയാണ് നിലപാട് വ്യക്തമാക്കിയത്.
എന്ത് തീരുമാനം ആയാലും വേഗം പ്രഖ്യാപിക്കണമെന്നും തീരുമാനം വൈക രുതെന്നും കോൺഗ്രസ് നേതാക്കളെ തങ്ങൾ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെട്ടെന്ന് തീരുമാനം ഉണ്ടാകണമെന്ന് ഹൈകമാൻഡിനെ അറിയിച്ചു. രാഹുലിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത് വയനാട്ടിലെ മാത്രം പ്രശ്നമല്ലെന്നും സംസ്ഥാനത്തെ മൊത്തം യു.ഡി.എഫ് സാധ്യതകളെയും ബാധിക്കുമെന്നും യോഗം വിലയിരുത്തി.
കേരളാ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധി തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. അതേസമയം നാളെ തീരുമാനം ഉണ്ടാകുമെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. പ്രചാരണ തിരക്കുകൾക്കിടെ രാഹുൽ ഇന്ന് ഡൽഹിയിൽ ഉണ്ട്. കർണാടകയിൽ നാളെ നടക്കുന്ന റാലിക്ക് മുമ്പായി തീരുമാനം ഉണ്ടാകും. പ്രിയങ്ക മത്സരിക്കുന്ന കാര്യത്തിലും നാളെ തന്നെ തീരുമാനം ഉണ്ടാകും.
ഒരാഴ്ചയായിട്ടും സ്ഥാനാർഥിയില്ലാതെ പ്രചാരണം നടത്തേണ്ടിവരുന്നതിൽ പ്രവർത്തകർ എതിർപ്പും നിരാശയും പ്രകടിപ്പിച്ചുതുടങ്ങിയതോടെ വയനാട് ജില്ല നേതൃത്വവും തുറന്നടിച്ചിരുന്നു. 25 ദിവസം മാത്രം ശേഷിക്കെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് യു.ഡി.എഫ്-മുസ്ലിംലീഗ് പ്രവര്ത്തകരിലും അണികളിലും അസ്വസ്ഥതയും നിരാശയുമുണ്ടാക്കാന് കാരണമാവുമെന്ന് നേതൃത്വം തുറന്നടിച്ചിരുന്നു. സ്ഥാനാർഥി കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താതെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങില്ലെന്ന് പല ശാഖ കമ്മിറ്റികളും നിലപാടെടുത്തതോടെയാണ് ലീഗ് നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടത്. സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീളുന്നതിലെ രോഷം യൂത്ത് ലീഗ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലും പ്രകടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
