ആ ‘ന്യായ’ത്തിൽ പ്രതീക്ഷ; വന്നില്ലെങ്കിൽ അന്യായം
text_fieldsകൽപറ്റ: ദക്ഷിണേന്ത്യയിലെ ഒരു സീറ്റിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ പ്രതീക്ഷയർ പ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ. രാഹുൽ ഇനി വരാതിരുന്നാൽ അദ്ദേഹത്തിെൻറ സാന്നിധ്യം ഏ റെ ആഗ്രഹിക്കുന്നതും ഒരാഴ്ചയിലധികം ഒന്നും പറയാതെ ഒഴിച്ചിട്ടതുമായ വയനാട് മണ്ഡ ലത്തോട് ചെയ്യുന്ന അന്യായമാണെന്നും മുന്നണി പ്രവർത്തകർ പ്രതികരിക്കുന്നു. രാഹുൽ വരില്ലെന്ന തോന്നലുകളാൽ നിരാശയിൽ കുതിർന്ന വെള്ളിയാഴ്ചയിലെ പകലിൽനിന്ന് ഇരുട്ടിവെളുക്കുേമ്പാഴേക്ക് വീണ്ടും പ്രതീക്ഷകളിൽ തിരിച്ചെത്തിയ യു.ഡി.എഫ് പ്രവർത്തകർ കാത്തിരിക്കുകയാണ് ഇേപ്പാഴും.
മാർച്ച് 23ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന സൂചന പുറത്തുവിട്ടത്. ഇതോടെ പ്രചാരണം നിർത്തിവെച്ച് ടി. സിദ്ദീഖ് രാഹുലിനായി പിന്മാറ്റം പ്രഖ്യാപിച്ചു. എന്നാൽ, ഇൗ സൂചന പുറത്തുവന്നശേഷവും ഇതേക്കുറിച്ച് രാഹുൽ ഒരക്ഷരം ഉരിയാടാത്തതിനാൽ യു.ഡി.എഫ് പ്രവർത്തകർ ത്രിശങ്കുവിലായി. ദിവസങ്ങൾ നീളുേമ്പാഴും സ്ഥിരീകരണമുണ്ടായില്ല. ഹൈക്കമാൻഡിനെ വരെ അണികൾ കുറ്റപ്പെടുത്തിത്തുടങ്ങി. അതിനിടയിലാണ് ഹിന്ദി പത്രത്തിന് നൽകിയ അഭിമുഖത്തിൽ ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് രാഹുൽ പറഞ്ഞത്.
അതോടെ, പ്രതീക്ഷയുടെ ചുരത്തിനു മുകളിലേറുകയാണ് വീണ്ടും വയനാട്. യു.ഡി.എഫ് അണികൾ രാഹുലിെൻറ വരവ് വീണ്ടും സ്വപ്നം കണ്ടുതുടങ്ങി.
എതിർസ്ഥാനാർഥി രണ്ടുഘട്ട പര്യടനം കഴിഞ്ഞ് നാമനിർദേശ പത്രിക സമർപ്പിച്ച സാഹചര്യത്തിൽ രാഹുൽതന്നെ പോരാളിയായി വരണമെന്ന വികാരമാണ് പ്രവർത്തകർ പങ്കുവെക്കുന്നത്. ഇത്രയും ദിവസം ഒരാളെയും പ്രഖ്യാപിക്കാതെ മണ്ഡലത്തിലെ പ്രചാരണം ത്രിശങ്കുവിൽ നിർത്തിയത് സ്ഥാനാർഥി രാഹുലാണെന്ന പ്രതീക്ഷ നൽകുന്നതായി ജില്ലയിലെ മുതിർന്ന യു.ഡി.എഫ് നേതാവ് പറഞ്ഞു.
രാഹുൽ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളിപ്പോഴുമെന്ന് ഡി.സി.സി പ്രസിഡൻറ് െഎ.സി. ബാലകൃഷ്ണൻ എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
