മാനങ്ങൾ പലത്
text_fieldsന്യൂഡൽഹി: അമേത്തിക്കു പുറമെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്ക ാൻ ഒരുങ്ങുന്നതിന് പല മാനങ്ങൾ. കേരളത്തിലും കർണാടകയിലും കോൺഗ്രസ് നില ഏറെ മെച്ച പ്പെടും. സഖ്യകക്ഷികളെ കോൺഗ്രസിനോടു കൂടുതൽ ചേർത്തു നിർത്തും. ബി.ജെ.പിയുടെ രാഷ്ട്ര ീയ ലക്ഷ്യങ്ങൾ മൂലക്കാകും. ഏറ്റവും കരുത്തുള്ള കേരളത്തിൽ സി.പി.എം, സി.പി.െഎ പ്രകടനം അങ് ങേയറ്റം മോശമാകും. ദക്ഷിണേന്ത്യയിൽനിന്ന് പരമാവധി സീെറ്റന്ന കോൺഗ്രസിെൻറ മികച്ച രാഷ്ട്രീയ നീക്കമാണിത്. വയനാട്ടിൽ മാത്രമല്ല നേട്ടം. എന്നാൽ, ദേശീയതലത്തിൽ തെരഞ്ഞെടുപ്പിനുശേഷം സഹകരിക്കേണ്ട ഇടതു പാർട്ടികളെ പിണക്കും. തെരഞ്ഞെടുപ്പിനുശേഷം രാഹുലിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനു തന്നെ ഇടതുനീക്കം പാരയായെന്നു വരാം.
കോൺഗ്രസിനും ഇടതു പാർട്ടികൾക്കും തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം ബി.ജെ.പിയെ പുറത്താക്കുകയാണ്. വയനാട്ടിൽ രാഹുൽ മത്സരിക്കുക വഴി, ബി.ജെ.പിക്കും മുേമ്പ ഇടതിനെ തകർക്കാനാണ് കോൺഗ്രസും രാഹുലും ശ്രമിക്കുന്നതെന്ന് സി.പി.എമ്മും സി.പി.െഎയും ആരോപിച്ചുകഴിഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ കേരളത്തിലെ സീറ്റ് ചോർന്ന് ദേശീയ തലത്തിൽ സി.പി.എം ലോക്സഭ അംഗബലം ഒറ്റയക്കത്തിൽ ഒതുങ്ങിയെന്നു വരും. പശ്ചിമ ബംഗാളിലെ സി.പി.എം-കോൺഗ്രസ് ധാരണകളെയും ബാധിക്കും.
എന്നാൽ, ഇതൊന്നുമല്ല പരമാവധി സീറ്റാണ് പ്രധാനമെങ്കിൽ വയനാട് സ്ഥാനാർഥിത്വം സൂക്ഷ്മ തന്ത്രമാണ്. കേരളത്തിൽ ബി.ജെ.പിയും എൽ.ഡി.എഫും ദുർബലപ്പെട്ട് യു.ഡി.എഫ് ചരിത്രനേട്ടമുണ്ടാക്കും. തൊട്ടടുത്ത സംസ്ഥാനമായ കർണാടകത്തിൽ ബി.ജെ.പിക്കെതിരെ നല്ല പോരാട്ടം നടക്കും. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഉൗർജം പകരും.
രാഹുലിെൻറ നീക്കത്തിനു പിന്നിൽ അമേത്തിയിലെ സാഹചര്യങ്ങൾ കൂടിയുണ്ട്. ബി.എസ്.പി-എസ്.പി സഖ്യം സോണിയ, രാഹുൽ എന്നിവരുടെ മണ്ഡലത്തിൽ സ്ഥാനാർഥികളെ നിർത്താതെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ബന്ധങ്ങൾ നല്ലനിലയിലല്ല. രാഹുലിനെ എങ്ങനെയും തോൽപിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇത്തരം ഘട്ടങ്ങളിൽ രണ്ടാം മണ്ഡലം നെഹ്റു കുടുംബത്തിന് പുതിയ ആശയമല്ലെങ്കിൽക്കൂടി, രാഹുൽ സുരക്ഷിത മണ്ഡലം തേടിയെന്ന പ്രചാരണം കോൺഗ്രസിന് നേരിടേണ്ടി വരും. വയനാട്ടിൽ ചരിത്ര ഭൂരിപക്ഷത്തിനാണ് സാധ്യത. കേരളത്തിൽ രാഹുലിന് പ്രത്യേക സ്വീകാര്യതയുണ്ട്. ന്യൂനപക്ഷ പിന്തുണയും വോട്ട് ഏകീകരണവും ഉണ്ടാകും. കർഷക പ്രശ്നങ്ങൾ ഉയർത്തുന്ന രാഹുലിന് വയനാട്ടിലെ കാർഷിക മേഖലയുടെയും പിന്തുണ കിട്ടും. മറ്റു മണ്ഡലങ്ങളിലും രാഹുൽ സാന്നിധ്യം പ്രസരിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. അത് തെരഞ്ഞെടുപ്പു കളത്തിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ അപ്രസക്തമാക്കുകയും ഇടത് ദുർബലപ്പെടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
