Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധി ഒക്ടോബർ...

രാഹുൽ ഗാന്ധി ഒക്ടോബർ 19ന് വയനാട്ടിലെത്തും

text_fields
bookmark_border
രാഹുൽ ഗാന്ധി ഒക്ടോബർ 19ന് വയനാട്ടിലെത്തും
cancel

ന്യൂഡൽഹി: രണ്ട് ദിവസത്തെ മണ്ഡലം സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. വയനാട്ടിലെത്തും. ഒക്ടോബർ 19ന് സന്ദർശനം ആരംഭിക്കുമെന്നാണ് ദേശീയ വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നത്.

ബിഹാറിൽ കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിന്‍റെ വിജയത്തിനായി രാഹുൽ പ്രചരണത്തിന് എത്തുന്നുണ്ട്. ഇതിനോടൊപ്പമാകും രാഹുലിന്‍റെ വയനാട് സന്ദർശനം.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. സന്ദർശനത്തിന്‍റെ തീയതി, വേദി എന്നിവയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

Show Full Article
TAGS:Rahul Gandhi Wayanad mp 
News Summary - Rahul Gandhi Visit Wayanad on October 19
Next Story