ഷഹല ഷെറിെൻറ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി
text_fieldsപുത്തൻകുന്ന് (വയനാട്): ‘‘നിങ്ങളുടെ ദുഃഖം എേൻതു കൂടിയാണ്, ക്ഷമിക്കുക’’ -സുൽത്താൻ ബത്തേരി സർവജന സ്കൂൾ ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷഹല ഷെറിെൻറ പുത്തൻകുന്നിലെ വീട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ പതിഞ്ഞ വാക്കുകൾക്കു മുന്നിൽ, ഉപ്പ അബ്ദുൽ അസീസും ഉമ്മ സജ്ന ആയിഷയും ദുഃഖം കടിച്ചമർത്തി ഇരുന്നു.
16 ദിവസം മുമ്പായിരുന്നു മരണം. അന്നത്തെ സംഭവങ്ങൾ അവർ പറഞ്ഞു. മികച്ച ചികിത്സ സൗകര്യം അടുത്തുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊരു ദുഃഖം ഉണ്ടാകുമായിരുന്നില്ല. ആ വിഷമം തീരുന്നില്ല. സർക്കാർ മെഡിക്കൽ കോളജിനുള്ള ചർച്ചയും ശ്രമങ്ങളും നടന്നുവരുകയാണെന്നും താൻ ഇടപെടുമെന്നും രാഹുൽ ഉറപ്പുനൽകി. വയനാട്ടിൽ മത്സരിക്കാൻ വന്നപ്പോൾ ഷഹല മോൾ വളരെ സന്തോഷം പ്രകടിപ്പിച്ച കാര്യവും മാതാപിതാക്കൾ പങ്കുവെച്ചു. ഷഹലയുടെ ഫോട്ടോ കണ്ട രാഹുൽ അവളുടെ പുഞ്ചിരിക്കുന്ന മുഖം മറക്കാനാവാത്ത ഓർമയാണെന്ന് പറഞ്ഞു. ഷഹലയുടെ അനുജത്തി അമീഗ ജെബീനെ അടുത്തേക്ക് വിളിച്ച് സമാധാനിപ്പിച്ചു. സജ്നയുടെ ഉപ്പ മാമുക്കോയയും സഹോദരി ഫസ്ന ഫാത്തിമയും മറ്റു ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.
കനത്ത സുരക്ഷയിൽ പകൽ 12 മണിയോെടയാണ് രാഹുൽ പുത്തൻകുന്നിലെ വീട്ടിലെത്തിയത്. നാട്ടുകാർ അവിടെ കാത്തുനിന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, എ.പി. അനിൽകുമാർ എം.എൽ.എ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.പി. ശിവദാസ്, ബ്ലോക്ക് സെക്രട്ടറി വി.ജെ. തോമസ് അടക്കം ഏതാനും കോൺഗ്രസ് പ്രവർത്തകർ ഷഹലയുടെ വീട്ടിൽ ഉണ്ടായിരുന്നു.
വീട്ടിൽനിന്ന് ചായ കുടിച്ച് യാത്രപറഞ്ഞിറങ്ങിയ അദ്ദേഹം അസീസിെൻറ കൈ പിടിച്ചാണ് പുറത്തേക്ക് വന്നത്. തുടർന്ന് സർവജന സ്കൂളിലെത്തി പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരുമായി സ്ഥിതിഗതികൾ സംസാരിച്ചു. ഷഹലക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും മാളവും അദ്ദേഹം കണ്ടു. സ്‌കൂള്‍ കവാടത്തിനടുത്ത് എത്തിയപ്പോൾ വിദ്യാർഥികള്‍ ‘രാഹുല്‍ജി’ എന്ന് ഉച്ചത്തില്‍ വിളിച്ചു. രാഹുല്‍ വാഹനം നിര്‍ത്തി അരികിലേക്ക് വരാന്‍ പറഞ്ഞു. അവർ നിവേദനം നല്‍കി. ഒന്നു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള 25 വിദ്യാർഥികളാണ് നിവേദനവുമായി കാത്തുനിന്നത്.
‘‘ഞാൻ ആരെയും കുറ്റെപ്പടുത്താനല്ല വന്നത്. ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, ഭാവിയിലേക്കുള്ള കാര്യങ്ങൾ നോക്കാം. നമ്മുടെ കുട്ടികൾ വരാന്തകളിൽ മരിക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ആധുനിക ചികിത്സസൗകര്യങ്ങളുള്ള സ്ഥാപനങ്ങൾ വേണം. ഗവ. മെഡിക്കൽ കോളജിന് സ്ഥലം കെണ്ടത്തുന്ന കാര്യത്തിലടക്കം ഇടപെടൽ ഉണ്ടാകും’’ -ഒാഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ വിദ്യാർഥികളോടും അധ്യാപകരോടും രാഹുൽ പറഞ്ഞു. ഷഹലയുടെ മരണം രാഷ്ട്രീയവത്കരിക്കാന്‍ താൽപര്യമില്ല. നിറഞ്ഞ കൈയടികളോടെയാണ് വിദ്യാർഥികള്‍ രാഹുലിെൻറ വാക്കുകളെ എതിരേറ്റത്. 40 മിനിറ്റോളം സ്‌കൂളില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
‘വയനാട് മെഡിക്കല്‍ കോളജ്; ബീനാച്ചി എസ്‌റ്റേറ്റ് ഭൂമിക്ക് മധ്യപ്രദേശ് സർക്കാറിൽ സമ്മർദം ചെലുത്തും’
സുല്‍ത്താന്‍ ബത്തേരി: വയനാട് ഗവ. മെഡിക്കല്‍ കോളജ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ബത്തേരിക്കടുത്ത് മധ്യപ്രദേശ് സര്‍ക്കാറിെൻറ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറിൽനിന്ന് ലഭ്യമാക്കാൻ സമ്മർദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി എം.പി. അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പു കടിയേറ്റു മരിച്ച സുൽത്താൻ ബത്തേരി സർവജന സ്‌കൂള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി മുൻകൈയെടുക്കുമെന്ന് കേരള മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിന് ഭൂമി വിട്ടുനൽകാൻ മധ്യപ്രദേശ് സർക്കാറിനോടും ആവശ്യപ്പെടും --രാഹുൽ വ്യക്തമാക്കി. അര നൂറ്റാണ്ടിലേറെയായി ബീനാച്ചിയിൽ 400ഓളം ഏക്കർ കാപ്പിത്തോട്ടം മധ്യപ്രദേശ് സര്‍ക്കാറിെൻറ ഉടമസ്ഥതയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
