Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധി നാളെ...

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും

text_fields
bookmark_border
Rahul Gandhi
cancel

കോഴിക്കോട്: വയനാട്ടിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി എം.പി തിങ്കളാഴ്ച കേരളത്തിലെത്തും. മൂന്ന് ദിവസത്തേക്കാണ് സന്ദർശനം. ബുധനാഴ്ച വൈകീട്ട് ഡൽഹിയിലേക്ക് തിരിക്കും.

തിങ്കളാഴ്ച രാവിലെ 11.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി ഉച്ചക്ക് 12.30ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക് 2 മണിക്ക് വയനാട്ടിൽ എത്തും.

ചൊവ്വാഴ്ച 10.30ന് വയനാട് കലക്ട്രേറ്റിൽ നടക്കുന്ന മീറ്റിങ്ങിലും 11.30ന് ദിശയുടെ മീറ്റിങ്ങിലും പങ്കെടുക്കും. രാഷ്ട്രീയ വിഷയങ്ങൾക്കും വിവാദങ്ങൾക്കും ഇട നൽകാതെ വികസന പദ്ധതികൾ സംബന്ധിച്ച ചർച്ചകളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷയങ്ങൾക്കുമാണ് ഊന്നൽ നൽകുക.

ഔദ്യോഗിക ചർച്ചകൾ മാത്രമാണ് ഈ ദിവസങ്ങളിൽ നടക്കുക. ഇതിനിടയിൽ ഭാരത് മാതാ പദ്ധതിയുടെ അലൈയ്ൻമെന്റ് സംബന്ധിച്ച് രാഹുൽ ഗാന്ധി കലക്ടറുമായി ചർച്ച നടത്തും. ബുധനാഴ്ച രണ്ട് മണിക്ക് മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷമാണ് 3.20ന് ഡൽഹിക്ക് മടങ്ങുക.

Show Full Article
TAGS:Rahul gandhi wayanad MP congress 
Next Story