പുനഃസംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്ന് രാഹുൽ ഗാന്ധി
text_fieldsകോഴിക്കോട്: കോൺഗ്രസ് പുനഃസംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്ന് രാഹുൽ ഗാന്ധി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിെല കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്‍റെ പരാമർശം. ഡി.സി.സി, ബ്ലോക്ക് പുനഃസംഘടനയിൽ കഴിവാകണം മാനദണ്ഡമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പ് പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു.
പുനഃസംഘടനക്ക് മുമ്പ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടണം. ഭാരവാഹികളെ നിയമിക്കുന്നതിൽ നേതാക്കളുടെ ക്വാട്ട പാടില്ല. സെമികേഡർ സംവിധാനത്തിലേക്ക് മാറുന്നത് നല്ലതാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. വി.എം.സുധീരനെ പോലുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കാൾ കെ.പി.സി.സി നേതൃത്വത്തിനെതിരെ രംഗത്ത് വരുന്ന സാഹചര്യത്തിലാണ് രാഹുലിന്‍റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.
നേരത്തെ വി.എം.സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എ.ഐ.സി.സിയിൽ നിന്നും രാജിവെച്ചിരുന്നു. പുതിയ നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്നായിരുന്നു രാജി. മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും പുതിയ കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളിലുള്ള അതൃപ്തി മറച്ചുവെച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

