രാഹുൽ ചത്തകുതിരയിൽ യാത്ര ചെയ്യുന്നു –നിർമല
text_fieldsസുൽത്താൻ ബത്തേരി: ജവഹർലാൽ നെഹ്റു മുസ്ലിംലീഗിനെ ചത്തകുതിരയായി വിശേഷിപ്പിച്ചെ ങ്കിൽ, അദ്ദേഹത്തിെൻറ ചെറുമകൻ ആ കുതിരയുടെ പിറകിൽ യാത്ര ചെയ്യുകയാണെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വികസന കാര്യത്തിൽ അമേത്തിയിൽ പരാജയപ്പെട്ട എം.പിയാണ് വയനാട്ടിൽ വന്ന് വോട്ടുചോദിക്കുന്നത്. പരീക്ഷണങ്ങൾക്കുപയോഗിക്കുന്ന ഗിനിപ്പന്നിയെപോലെ വയനാടിനെ മാറ്റരുത്. കോൺഗ്രസിെൻറയും ഇടതുപക്ഷത്തിെൻറയും രാഷ്ട്രീയം കപടമാണ്. കേരളത്തിൽ പരസ്പരം എതിർക്കുന്ന കോൺഗ്രസും ഇടതുപക്ഷവും ഡൽഹിയിൽ ഒന്നിച്ചാണ്. -നിർമല സീതാരാമൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
