Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണ്‍ലൈന്‍ പഠനം :രാഹുൽ ഗാന്ധി 75  ടി.വികൾ കൈമാറും

text_fields
bookmark_border
ഓണ്‍ലൈന്‍ പഠനം :രാഹുൽ ഗാന്ധി 75  ടി.വികൾ കൈമാറും
cancel

കല്‍പറ്റ: ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി രാഹുൽ ഗാന്ധി എം.പി അനുവദിക്കുന്ന 75 ടി.വികൾ വെള്ളിയാഴ്ച ജില്ല ഭരണകൂടത്തിന് കൈമാറും. രാഹുലി​​െൻറ ജന്മദിനത്തി​​െൻറ ഭാഗമായാണ്​ ടി.വികൾ നൽകുന്നത്.

കോളനികളിലെ കമ്യൂണിറ്റി ഹാള്‍, പഠനമുറി, അംഗൻവാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനാണ് ടി.വികൾ നൽകുന്നത്. ജില്ല ഭരണകൂടം നല്‍കിയ ലിസ്​റ്റുകള്‍പ്രകാരമാണ് എത്തിക്കുന്നത്. പഠനം മുടങ്ങിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രാഹുൽ ഗാന്ധി ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ടി.വികൾ നൽകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul gandhi online study-Kerala news
Next Story