Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് മോദിയെ സുഖിപ്പിക്കാൻ പിണറായിയുടെ ശ്രമം -കെ.സി വേണുഗോപാൽ

text_fields
bookmark_border
KC Venugopal
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് നരേന്ദ്ര മോദിയെ സുഖിപ്പിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പൊലീസ് സംരക്ഷണയിലാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. മോദിയെ സുഖിപ്പിക്കേണ്ടത് ഇപ്പോൾ പിണറായിയുടെ ആവശ്യമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

ഓഫീസ് ആക്രമിച്ച സംഭവത്തിൽ സീതാറാം യെച്ചൂരി പ്രതികരിക്കണം. അക്രമത്തെ അംഗീകരിക്കുന്നില്ലെങ്കിൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ സീതാറാം യെച്ചൂരി തയാറാവുമോയെന്നും ​കെ.സി വേണുഗോപാൽ ചോദിച്ചു.

ബഫർസോൺ വിഷയത്തിൽ എം.പി ഇടപ്പെടുന്നില്ലെന്ന് ആരോപിച്ചാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul gandhi office attack issue
Next Story