രാഹുലിനെ തടയാൻ നീക്കം; അപ്രിയ സത്യങ്ങൾ തുറന്നുപറയും -മുല്ലപ്പള്ളി
text_fieldsകോഴിക്കോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തടയാൻ ശ്രമിച്ചതിന് പിന്നിലുള് ള ചില അപ്രിയ സത്യങ്ങൾ തുറന്നുപറേയണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. തുറന്നുപറയുേമ്പാൾ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ക്ഷീണമുണ്ടാകുമോെയന്ന ചോദ്യത്തിന്, ചില സന്ദർഭത്തിൽ അപ്രിയസത്യങ്ങൾ പറയാതിരിക്കാൻ നിർവാഹമില്ലെന്ന് മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പറയുന്നത് ഒരേ കാര്യമാണ്. തെരഞ്ഞെടുപ്പിനുശേഷം ഏറ്റവും ചെറിയ പ്രാദേശിക പാർട്ടിയായി സി.പി.എം മാറും. മറ്റു പാർട്ടികൾക്കൊന്നും സി.പി.എമ്മിനെ സഖ്യത്തിനായി വേണ്ട. പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചപ്പോഴും റഫാൽ അഴിമതി വിഷയത്തിലും ലോക്സഭയിൽ സി.പി.എം കോൺഗ്രസിനൊപ്പം നിന്നില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കണെമന്ന് അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
