Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്കുപാലിച്ച്​...

വാക്കുപാലിച്ച്​ വയനാട്​; വിജയത്തിളക്കത്തിൽ രാഹുൽ

text_fields
bookmark_border
വാക്കുപാലിച്ച്​ വയനാട്​; വിജയത്തിളക്കത്തിൽ രാഹുൽ
cancel

കൽപറ്റ: മതേതര പുരോഗമന സഖ്യത്തി​​െൻറ മുന്നണി​പ്പോരാളിയായ രാഹുൽ ഗാന്ധിയെ നാലു ലക്ഷത്തിനുമേൽ വോട്ടി​​െൻറ ഭ ൂരിപക്ഷം നൽകി അനുഗ്രഹിച്ച്​ വയനാട്​. ഇന്ത്യയിൽതന്നെ ഏറ്റവുമുറച്ച കോൺഗ്രസ്​ അനുകൂല മണ്ഡലങ്ങളിലൊന്നായ വയനാ ട്ടിൽ മത്സരിക്കാനെത്തിയ രാഹുലിനെ സംസ്​ഥാനത്തെ തെരഞ്ഞെടുപ്പ്​ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാ നിച്ചാണ്​ വയനാട്​ വരവേറ്റത്​. ഹിന്ദി ബെൽറ്റിൽ ആഞ്ഞുവീശിയ ബി.ജെ.പി തരംഗത്തിനിടയിൽ സ്​ഥിരം മണ്ഡലമായ ഉത്തർപ്രദേ ശിലെ അമേത്തിയിൽ തിരിച്ചടിയേറ്റതോടെ ഇനി അഞ്ചുവർഷക്കാലം രാഹുൽ വയനാടി​​െൻറ ജനപ്രതിനിധിയായിരിക്കും.

തെര ഞ്ഞെടുപ്പ്​ ചരിത്രത്തിൽ 4,31,770 വോട്ടി​​െൻറ റെക്കോഡ് ഭൂരിപക്ഷം രാഹുലിന്​ സമ്മാനിച്ച വയനാട്​ മണ്ഡലം തുടർച്ചയായ മ ൂന്നാം തവണയും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്നു. 10,89,999 പേർ വോട്ടുചെയ്ത മണ്ഡലത്തിൽ 7,06,367 വോട്ടുകളാണ്​ രാഹുലിന് അനുകൂലമ ായി പോൾ ചെയ്​തത്​. എൽ.ഡി.എഫ്​ സ്​ഥാനാർഥിയായി മത്സരിച്ച സി.പി.ഐ നേതാവ്​ പി.പി. സുനീർ 2,74,597 വോട്ട്​ നേടിയപ്പോൾ എൻ.ഡി. എ സ്​ഥാനാർഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ടാണ് ലഭിച്ചത്.

പോസ്​റ്റൽ വോ ട്ടിലും രാഹുൽ
സാങ്കേതിക തകരാർ കാരണം വയനാട് പാർലമ​െൻറ്​ മണ്ഡലത്തിൽ ആദ്യ അര മണിക്കൂറിൽ ഫലസൂചനകൾ നൽകാനായി ല്ല. പോസ്​റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. പോസ്​റ്റൽ വോട്ടുകൾ മുതൽ രാഹുൽ ലീഡ്​ നേടി കുതിക്കുകയായിരുന്നു. 2282 പ ോസ്​റ്റൽ വോട്ടുകളിൽ 1333 വോട്ടുകളും രാഹുലിനായിരുന്നു. പി.പി. സുനീർ 626ഉം തുഷാർ വെള്ളാപ്പള്ളി 226ഉം പോസ്​റ്റൽ വോ ട്ടുകൾ നേടി.

കുതികുതിച്ച്​ ലീഡ്​
വോ​ട്ടെണ്ണലി​​െൻറ ഒരു ഘട്ടത്തിൽപോലും എതിരാളികൾക്ക്​ പിടികൊ ടുക്കാതെയായിരുന്നു രാഹുലി​​െൻറ കുതിപ്പ്​. 1.07 ശതമാനം വോട്ട്​ എണ്ണിയപ്പോൾ 5510 വോട്ടിന്​ മുന്നിലെത്തിയ കോൺഗ് രസ്​ അധ്യക്ഷൻ 2.13 ശതമാനം എണ്ണിയപ്പോൾ ലീഡ്​ 10,910 ആക്കി ഉയർത്തി. 5.18 ശതമാനം എണ്ണിയപ്പോൾ 25,801ലേക്കും 7.32 ശതമാനം എണ്ണിയപ് പോൾ 34,949ലേക്കുമെത്തി. 11.13 ശതമാനം പിന്നിട്ടപ്പോൾ ലീഡ്​ അരലക്ഷം കവിഞ്ഞു. 22.56 ശതമാനം വോ​ട്ടെണ്ണിയപ്പോൾ ലീഡ്​ 1,02,375 ആ യി ഉയർന്നു. 35.59 ശതമാനം എണ്ണിയപ്പോൾ 1,53,439 ആയി. 47 ശതമാനം എണ്ണിയപ്പോൾ രണ്ടുലക്ഷം കടന്ന ലീഡ്​ 71 ശതമാനം പിന്നിട്ടപ്പോ ൾ മൂന്നു ലക്ഷമായി ഉയർന്നു. 93 ​ശതമാനം വോട്ടുകളെണ്ണിക്കഴിഞ്ഞപ്പോഴാണ്​ ലീഡ്​ നാലുലക്ഷം കവിഞ്ഞത്​.

കൂടു തൽ ബത്തേരിയിൽ
വയനാട്​ പാർല​െമൻറ്​ മണ്ഡലത്തിൽ ഉൾപ്പെട്ട മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, തിരുവമ്പാട ി, ഏറനാട്​, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽനിന്നെല്ലാം രാഹുൽ ഗാന്ധിക്ക്​ അരലക്ഷത്തിലധികം വോട്ടി​​െൻറ ഭൂരിപക്ഷമ ാണ്​ ലഭിച്ചത്​. യു.ഡി.എഫി​​െൻറ അടിയുറച്ച മണ്ഡലമായിരുന്നിട്ടും കഴിഞ്ഞതവണ എം.ഐ. ഷാനവാസിനോട്​ മുഖംതിരിഞ്ഞുനിന് ന ബത്തേരി ഇക്കുറി അതിന്​ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. 2014ൽ സുൽത്താൻ ബത്തേരിയിൽ 8983ഉം മാനന്തവാടിയിൽ 8666ഉം വോട ്ടുകൾക്ക് പിന്നിലായിരുന്ന യു.ഡി.എഫ്​ രാഹുലി​​െൻറ വരവോടെ കഥ മാറ്റിയെഴുതി. പുൽപള്ളിയിലെ കുട​ിയേറ്റ മേഖലകളടക്ക ം ഉൾക്കൊള്ളുന്ന ബത്തേരി മണ്ഡലത്തിൽനിന്നാണ്​ ഇക്കുറി രാഹുലിന്​ ഏറ്റവുമുയർന്ന ഭൂരിപക്ഷം ലഭിച്ചത്​ -70,465. മാനന്ത വാടിയിൽ രാഹുൽ 54,631 വോട്ടി​​െൻറ ലീഡ്​ നേടി. ഇരുമണ്ഡലങ്ങളിലും 2009ൽ യു.ഡി.എഫിന് 19,000ന് മേൽ ഭൂരിപക്ഷമുണ്ടായിരുന്നു. കഴിഞ്ഞതവണ 1880 വോട്ട് മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കൽപറ്റയിൽ ഇക്കുറി നേടിയത്​ 63,754 വോട്ടി​​െൻറ മുൻതൂക്കം.

ചുരത്തിനു താഴെ തിരുവമ്പാടി മണ്ഡലത്തിൽ കഴിഞ്ഞതവണ 2014ൽ 2385 വോട്ട് മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന സ്​ഥാനത്ത് ഇക്കുറി 54,471 വോട്ടി​​െൻറ ലീഡ്​ ലഭിച്ചു. കഴിഞ്ഞതവണ ഷാനവാസിന്​ 18,838 വോട്ടി​​െൻറ ലീഡുണ്ടായിരുന്ന ഏറനാട്​ ഇത്തവണ 56,527ഉം വണ്ടൂരിൽ 69,555ഉം വോട്ടി​​െൻറ ഭൂരിപക്ഷം രാഹുൽ നേടി. 2014ൽ വണ്ടൂരിൽ 12,267 വോട്ടാണ്​ യു.ഡി.എഫ്​ ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3266 വോട്ടി​​െൻറ ലീഡുണ്ടായിരുന്ന നിലമ്പൂരിൽ ഇക്കുറി 61,660 വോട്ടിന്​ യു.ഡി.എഫ്​ മുന്നിലെത്തി. തിരുവമ്പാടിയിലാണ്​ ഇക്കുറി കുറഞ്ഞ ഭൂരിപക്ഷം.


നിയമസഭ മണ്ഡലങ്ങൾ തിരിച്ചുള്ള ഭൂരിപക്ഷം

മാനന്തവാടി
രാഹുൽ ഗാന്ധി -93,237
പി.പി. സുനീർ -38,606
തുഷാർ വെള്ളാപ്പള്ളി -13,916
ഭൂരിപക്ഷം: 54,631

കൽപറ്റ
രാഹുൽ ഗാന്ധി -1,01,229
പി.പി. സുനീർ -37,475
തുഷാർ വെള്ളാപ്പള്ളി -14,122
ഭൂരിപക്ഷം: 63,754

സുൽത്താൻ ബത്തേരി
രാഹുൽ ഗാന്ധി -1,10,697
പി.പി. സുനീർ -40,232
തുഷാർ വെള്ളാപ്പള്ളി -17,602
ഭൂരിപക്ഷം: 70,465

തിരുവമ്പാടി
രാഹുൽ ഗാന്ധി -91,152
പി.പി. സുനീർ -36,681
തുഷാർ വെള്ളാപ്പള്ളി -7767
ഭൂരിപക്ഷം: 54,471

വണ്ടൂർ
രാഹുൽ ഗാന്ധി -1,11,948
പി.പി. സുനീർ -42,393
തുഷാർ വെള്ളാപ്പള്ളി -8301
ഭൂരിപക്ഷം: 69,555

ഏറനാട്​
രാഹുൽ ഗാന്ധി -92,909
പി.പി. സുനീർ -36,382
തുഷാർ വെള്ളാപ്പള്ളി -6133
ഭൂരിപക്ഷം: 56,527

നിലമ്പൂർ
രാഹുൽ ഗാന്ധി -1,03,862
പി.പി. സുനീർ -42,202
തുഷാർ വെള്ളാപ്പള്ളി -10,749
ഭൂരിപക്ഷം: 61,660


രാഹുലിന്​ ചരിത്രവിജയം
ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെല്ലാം ഒ​​േര മനസ്സോടെ കോൺഗ്രസ്​ അധ്യക്ഷനുപിന്നിൽ ഒന്നിച്ചണിനിരന്നപ്പോൾ വയനാട്​ പാർലമ​െൻറ്​ മണ്ഡലത്തിൽ പിറന്നത്​ ചരിത്രഭൂരിപക്ഷം​. കേരളത്തി​​െൻറ തെരഞ്ഞെടുപ്പ്​ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്​ രാഹുൽ സ്വന്തം പേരിൽ കുറിച്ചത്​. അമേത്തിയിലെ അപ്രതീക്ഷിത തിരിച്ചടിക്കിടയിലും വയനാട്ടിൽ നേടിയ 4,31,542 വോട്ടുകളുടെ മിന്നുന്ന വിജയം ആശ്വാസമായി.

10 ശതമാനം വോട്ടുകളെണ്ണിയപ്പോൾതന്നെ രാഹുലി​​െൻറ ഭൂരിപക്ഷം 48,000 ആയിരുന്നു. 47 ശതമാനം എണ്ണിത്തീരും മു​േമ്പ ഭൂരിപക്ഷം രണ്ടുലക്ഷം പിന്നിട്ടു. വയനാട്​, മലപ്പുറം, കോഴിക്കോട്​ ജില്ലകളിലായുള്ള ഏഴു നിയമസഭ മണ്ഡലങ്ങളിലും തുടക്കംമുതൽ തികഞ്ഞ ആധിപത്യം പുലർത്തിയ രാഹുലിന്​ പിന്നിൽ ജാതിമത ​േഭദമന്യേ വയനാട്​ അടിയുറച്ചുനിന്നതി​​െൻറ സൂചനകളാണ്​ വോ​ട്ടെണ്ണൽ നൽകിയത്​.
1967ൽ മഞ്ചേരി ലോക്​സഭ മണ്ഡലത്തിൽ പോൾചെയ്​ത വോട്ടുകളുടെ 68.54 ശതമാനം സ്വന്തമാക്കിയ മുഹമ്മദ്​ ഇസ്​മായിൽ സാഹിബി​​െൻറ റെക്കോഡി​​െൻറ അരികിലെത്താനും രാഹുലിന്​ കഴിഞ്ഞു. കേരളത്തിൽ ലോക്​സഭ തെരഞ്ഞെടുപ്പുകളിൽ 2014 വരെ 24 പേരാണ്​ ലക്ഷത്തിലധികം വോട്ടി​​െൻറ ഭൂരിപക്ഷത്തിന്​ ജയിച്ചുകയറിയത്​. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽമാത്രം ഒമ്പത്​ യു.ഡി.എഫ്​ സ്​ഥാനാർഥികൾ ലക്ഷത്തിന്​ മുകളിൽ ഭൂരിപക്ഷം നേടി.

ജനങ്ങളാണ്​ രാജാക്കന്മാർ; അവരുടെ തീരുമാനം അംഗീകരിക്കുന്നു -രാഹുൽ
ന്യൂഡൽഹി: നരേന്ദ്ര മോദിയ​ുടെയും ബി.ജെ.പിയുടെയും വിജയം അംഗീകരിക്കുന്നതായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. അവരെ അഭിനന്ദിക്കുന്നതായി വ്യക്തമാക്കിയ രാഹുൽ സമർപ്പണബോധത്തോടെ പ്രവർത്തിച്ച കോൺഗ്രസ്​ പ്രവർത്തകർക്ക്​ നന്ദി പറഞ്ഞു. പ്രത്യയശാസ്​ത്രത്തിനുവേണ്ടിയാണ്​ പോരാടിയതെന്നും ഈ തോൽവിയിൽ ഭയപ്പെടേണ്ടതില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

വയനാട്ടിൽ താരവും തരംഗവുമായി രാഹുൽ
കൽപറ്റ: ഉത്തരേന്ത്യയിലെ ബി.ജെ.പി തരംഗത്തിൽ കോൺഗ്രസിന്​ അ​േമ്പ നില തെറ്റിയിരിക്കാം. എന്നാൽ, ചുരത്തിനുമുകളിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയായിരുന്നു താരവും തരംഗവും. യു.ഡി.എഫിലെ ഭൈമീകാമുകന്മാർ ഏറെ ചുറ്റിപ്പറ്റി നടന്ന വയനാടൻ മണ്ഡലത്തിൽ അവസാന ഘട്ടത്തിൽ രംഗ​പ്രവേശനം ചെയ്​ത്​ രാഹുൽ നേടിയ ചരിത്രവിജയത്തിന്​ തിളക്കമേ​െറ. ഒരു റോഡ്​ ഷോയുടെ ആവേശത്തിൽ തുടങ്ങി മണ്ഡലത്തി​​െൻറ ആവേശമായി മാറിയ യുവനേതാവിന്​ സാധ്യമായതിലേറ്റവും മികച്ച വിജയം നൽകിയിട്ടും ഇന്ദ്രപ്രസ്​ഥത്തിലേക്കുള്ള പോരിൽ പാർട്ടി ഇടറിവീണതി​​െൻറ നിരാശയാണ്​ വയനാട്ടിലെങ്ങും. രാഹുലിൽ ഭാവിപ്രധാനമന്ത്രിയെ ത​െന്നയാണ് ഈ പിന്നാക്കദേശം സ്വപ്​നം കണ്ടത്​.

മൂന്നുതവണ പ്രതിനിധാനംചെയ്​ത അമേത്തിക്കുപുറമെ, രണ്ടാം മണ്ഡലമായി വയനാടിനെ രാഹുൽ തെര​െഞ്ഞടുത്ത​പ്പോൾ ബി.ജെ.പി വർഗീയമായാണ്​ അതിനെ സമീപിച്ചത്​. 4.3 ലക്ഷത്തിൽപരം വോട്ടുകൾക്ക്​ അദ്ദേഹത്തെ വിജയിപ്പിച്ച മണ്ഡലത്തിൽ ആദിവാസികളും പിന്നാക്കക്കാരും തോട്ടംതൊഴിലാളികളും ചെറുകിട കർഷകരുമൊക്കെ രാഹുലി​​െൻറ പിറകിൽ അടിയുറച്ചുനിന്നു. ഏഴു നിയമസഭ മണ്ഡലങ്ങളും അരലക്ഷത്തി​േലറെ ഭൂരിപക്ഷമാണ്​ അദ്ദേഹത്തിന്​ സമ്മാനിച്ചത്​.


ബി.ജെ.പി വോട്ടുകളിൽ ചോർച്ചയില്ല -സജി ശങ്കർ
കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന് പാർട്ടി ജില്ല അധ്യക്ഷൻ സജി ശങ്കർ. എൽ.ഡി.എഫ് വോട്ടുകൾ വ്യാപകമായി ഇത്തവണ യു.ഡി.എഫിലേക്ക് പോയി. ഇതാണ് രാഹുൽ ഗാന്ധിയുടെ വലിയ വിജയത്തിനു കാരണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിക്ക് 80,000ഓളം വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ വോട്ടു വിഹിതത്തിൽ നേരിയ കുറവു മാത്രമാണുണ്ടായത്. അതിനെ വോട്ടുചോർച്ചയായി കാണാനാകില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബി.ജെ.പി സജീവമായില്ലെന്ന ബി.ഡി.ജെ.എസ് ജില്ല അധ്യക്ഷ​​െൻറ വാദം തുഷാർതന്നെ തള്ളിയതാണെന്നും അദ്ദേഹം വ്യക്തമാക്കി


യു.ഡി.എഫിന്​ 25 ലക്ഷത്തോളം വോട്ട്​ കൂടുതൽ
തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെക്കാൾ യു.ഡി.എഫിന്​​​ 25 ലക്ഷത്തോളം വോട്ട്​ കൂടുതൽ നേടി. ഫലപ്രഖ്യാപനം പൂർത്തിയായിക്കൊണ്ടിരിക്കെ 24,76,488 വോട്ട്​ ഇടതു​ മുന്നണിയെക്കാൾ യു.ഡി.എഫിന്​ അധികമുണ്ട്​. അന്തിമ ഫലപ്രഖ്യാപനം വരു​േമ്പാൾ നേരിയ മാറ്റമുണ്ടാകാം. സമീപകാലത്ത്​, രണ്ട്​ മുന്നണികൾ തമ്മിലെ ഏറ്റവും ഉയർന്ന വോട്ട്​ വ്യത്യാസമാണിത്​.
ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന്​ വിജയിക്കാനായി. തിരുവനന്തപുരത്ത്​ ബി.ജെ.പിയാണ്​ രണ്ടാം സ്​ഥാനത്ത്​. ഇതിൽ 10​ മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിലേറെ ​േവാട്ടി​​െൻറ ഭൂരിപക്ഷം യു.ഡി.എഫ്​ സ്​ഥാനാർഥികൾ നേടി. വയനാട്ടിൽ നാല്​ ലക്ഷത്തിലേറെ വോട്ടാണ്​ രാഹുൽ ഗാന്ധിക്ക്​ ലീഡ്​. കുഞ്ഞാലിക്കുട്ടിക്ക്​ 2.60 ലക്ഷവും. ഇ.ടി. മുഹമ്മദ്​ ബഷീറിന്​ 1.98 ലക്ഷത്തിലേറെയും ഡീൻ കുര്യാക്കോസിന്​ 1.71 ലക്ഷത്തിലേറെയും രമ്യ ഹരിദാസിന്​ 1.58 ലക്ഷത്തിലേറെയും എൻ.കെ. പ്രേമചന്ദ്രന്​ ഒന്നര ലക്ഷത്തോളവും ഭൂരിപക്ഷമുണ്ട്​. തിരുവനന്തപുരത്ത്​ വിജയിച്ച ശശി തരൂരും മൂന്നാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ട സി. ദിവാകരനും തമ്മിലെ വോട്ട്​ വ്യത്യാസം 1,57,587 വോട്ടി​​േൻറതാണ്​.

ഫാഷിസത്തിനെതിരെ മതേതര ശക്തികളുടെ വിജയം -വെൽഫെയർ പാർട്ടി

കൽപറ്റ: സംഘ് പരിവാർ ഫാഷിസത്തിനെതിരെ യു.ഡി.എഫിനെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി വ്യാപക പ്രചരണം നടത്തിയ പാർട്ടിയുടെ നിലപാടുകൾക്ക് കേരള ജനത നൽകിയ അംഗീകാരമാണ് യു.ഡി.എഫി​െൻറ ഉജ്ജ്വല വിജയമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘ് പരിവാർ വിരുദ്ധ പോരാട്ടത്തിനു കരുത്ത് പകരാൻ മതേതര പാർട്ടികളുടെ യോജിച്ച പോരാട്ടത്തിന് ഈ വിജയം സഹായിക്കും.
ജനാധിപത്യ സംവിധാനങ്ങളെ മുഴുവൻ കുഴിച്ച് മൂടി, ഭരണഘടനാ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് തെരെഞ്ഞെടുപ്പിനെ അട്ടിമറിച്ച് നരേന്ദ്ര മോദിയും ബി.ജെ.പിയും നേടിയെടുത്ത അധികാരം ജനങ്ങളുടെ അംഗീകാരമായി കാണാൻ കഴിയില്ല. ഈ വിജയം രാജ്യത്തി​െൻറ തകർച്ചക്ക് ആക്കം കൂട്ടും.

ജനാധിപത്യം വീണ്ടെടുക്കാനും മതേതരത്വം കാത്ത് സൂക്ഷിക്കാനും ശക്തമായ പോരാട്ടത്തിന് മതേതര ശക്തികൾ തയാറാകണം. യു.ഡി.എഫിനെ വിജയിപ്പിക്കാൻ വെൽഫെയർ പാർട്ടി നടത്തിയ ആഹ്വാനം ഏറ്റു വാങ്ങിയ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും വെൽഫെയർ പാർട്ടി ജില്ല സമിതി അഭിവാദ്യമർപ്പിച്ചു. ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനു വയനാട്, സെക്രട്ടറിമാരായ പി.എച്ച്. ഫൈസൽ, കെ.ആർ. രമേശൻ, ഹംസ ഗൂഡലായ്, ട്രഷറർ തനിമ അബദുറഹ്മാൻ, കെ.കെ. റഹീന, സി.കെ. ജുമൈല, എ.സി. അലി എന്നിവർ സംസാരിച്ചു.


റെക്കോഡ് വിജയത്തിലും ആവേശമില്ലാതെ വയനാട്
കൽപറ്റ: രാഹുൽ ഗാന്ധിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിജയം സമ്മാനിച്ചിട്ടും ആളനക്കമില്ലാതെ വയനാട്. കൽപറ്റ ടൗണിലും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും നടന്ന ആഹ്ലാദ പ്രകടനങ്ങളിൽ പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തം നന്നേ കുറവായിരുന്നു. ഉത്തർപ്രദേശിലെ അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ തോറ്റതും ദേശീയതലത്തിൽ കോൺഗ്രസിനെ അപ്രസക്തമാക്കി എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയതുമാണ് പ്രവർത്തകരെ നിരാശരാക്കിയത്.

ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണിയിരുന്ന കൽപറ്റയിലെ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം ഉച്ചവരെ വിജനമായിരുന്നു. എല്ലാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുകളിലും ജില്ലയിൽ ഏറ്റവുമധികം പ്രവർത്തകർ ഒത്തുകൂടാറുള്ള വോട്ടെണ്ണൽ കേന്ദ്രവും ഇതുതന്നെയാണ്. ഉച്ചക്കുശേഷമാണ് ഇവിടേക്ക് പേരിനെങ്കിലും പ്രവർത്തകർ എത്തിയത്. ഡി.സി.സി ആസ്ഥാനത്തെയും സ്ഥിതി സമാനമായിരുന്നു. വൈകീട്ട് നാലിന് കൽപറ്റ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിലെ പ്രവർത്തകരുടെ കുറവും ശ്രദ്ധിക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം ഉച്ചയാകുന്നതോടെ പ്രവർത്തകരും വാഹനങ്ങളും ടൗണിൽ നിറയുന്നതാണ് പതിവ്. സുൽത്താൻ ബത്തേരി, മാനന്തവാടി ടൗണുകളിൽ നടന്ന ആഹ്ലാദ പ്രകടനങ്ങളിലും കാര്യമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. പലയിടങ്ങളിലും പ്രവർത്തകർ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. പാർട്ടിയുടെ കൊടിയും രാഹുൽ ഗാന്ധിയുടെ ചിത്രം ആലേകനം ചെയ്ത ടീ ഷർട്ടുകളും ധരിച്ചായിരുന്നു പ്രകടനം.


വോട്ടർമാർക്ക് നന്ദി അറിയിച്ച് നേതാക്കൾ
കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്​ഥാനാർഥിയായി മത്സരിച്ച കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സംസ്​ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയ മണ്ഡലത്തിലെ വോട്ടർമാർക്ക് യു.ഡി.എഫ് ജില്ല ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ നന്ദി അറിയിച്ചു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും 50 ഗ്രാമപഞ്ചായത്തുകളിലും രാഹുൽ ഗാന്ധിയെ ബഹുദൂരം മുന്നിലെത്തിക്കാൻ വോട്ടർമാർ ശ്രദ്ധിച്ചു. നിർണായകമായ ദേശീയ രാഷ്​ട്രീയ സാഹചര്യത്തിൽ വൻവിജയം ആവശ്യമായിരുന്ന രാഹുൽ ഗാന്ധിക്ക് അർഹിക്കുന്ന വിജയം സമ്മാനിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളോടും നേതാക്കൾ കടപ്പാട് അറിയിച്ചു.


രാഹുലിൻെറ അപരന്മാർക്ക് 3361 വോട്ടുകൾ
കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച അപരന്മാർ 3361 വോട്ടുകൾ നേടി. എരുമേലി സ്വദേശി കെ.ഇ രാഹുല്‍ ഗാന്ധിയും അഖിലേന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ഥി രാഘുല്‍ ഗാന്ധിയും കെ.എം. ശിവപ്രസാദ് ഗാന്ധിയുമാണ് അപരന്മാരായി മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ രാഹുൽ 2196 വോട്ടുകളും രാഘുൽ 845 വോട്ടുകളും ശിവപ്രസാദ് ഗാന്ധി 320 വോട്ടുകളും നേടി. 2155 വോട്ടുകൾ നോട്ടക്ക് ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടായതും വയനാട് മണ്ഡലത്തിലായിരുന്നു. 20 സ്ഥാനാർഥികൾ. 562 വോട്ടുകൾ അസാധുവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRahul Gandhi
News Summary - rahul gandhi the mp of wayanadu-kerala news
Next Story