രാഹുല്‍ഗാന്ധി എം.പി ജൂലൈ ഒന്നിന് വയനാട്ടില്‍
text_fieldsകല്‍പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജൂലൈ ഒന്നിന് രാഹുല്‍ഗാന്ധി എം.പി വയനാട്ടിലെത്തും.
രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിങ്ങിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തുടര്‍ന്ന് 2.30ന് വയനാട് കലക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിങ്ങിലും 3.30ന് എം.പി ഫണ്ട് അവലോകന യോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിലും സംബന്ധിക്കും.
രണ്ടിന് രാവിലെ 11ന് സുല്‍ത്താന്‍ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.
തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കും. മൂന്നിന് രാവിലെ 9.30ന് നിലമ്പൂര്‍ കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി-വലാമ്പുറം-കൊട്ടന്‍പാറ റോഡ് ഉദ്ഘാടനമാണ് രാഹുല്‍ഗാന്ധിയുടെ ആദ്യപരിപാടി. തുടര്‍ന്ന് 11.35ന് വണ്ടൂര്‍ ചോക്കാട് ടൗണില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ആംബുലന്‍സ് ആൻഡ് ട്രോമ കെയര്‍ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.
ഉച്ചക്ക് ശേഷം മൂന്നിന് മാമ്പാട് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലും പങ്കെടുക്കും. വൈകീട്ട് 4.15ന് വണ്ടൂര്‍ ഗോള്‍ഡന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ ക്ലബുകള്‍ക്കുള്ള ജഴ്‌സി വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 5.10ന് വണ്ടൂര്‍ പോരൂര്‍ പുളിയക്കോട് കെ.ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

