രാഹുൽ ഗാന്ധി കെ.പി.സി.സി നേതൃത്വവുമായി ചർച്ച നടത്തി
text_fieldsകോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവും സ്ഥലം എം.പിയുമായ രാഹുൽ ഗാന്ധി കോഴിക്കോട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിങ് പ്രസിഡന്‍റുമാരായ പി.ടി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദീഖ് എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാഹുലിനൊപ്പം ഒപ്പമുണ്ടായിരുന്നു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഹുലുമായി കെ.പി.സി.സി നേതൃത്വം ചർച്ച നടത്തി. കെ.പി.സി.സി നേതൃത്വത്തിനെതിരെ മുൻ അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉയർത്തിയ വിമർശനവും സുധീരന്‍റെ രാജിയും ചർച്ച ചെയ്തെന്നാണ് ലഭിക്കുന്ന വിവരം.
ഉച്ചക്ക് ശേഷം മലപ്പുറം കാളികാവിൽ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനവും തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രവും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. മർക്കസ് നോളജ് സിറ്റിയിൽ സ്കൂളിന് തറക്കല്ലിടും. നാളെ രാവിലെ 9.30ന് കരിപ്പൂർ വഴി ഡൽഹിയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

