Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദർശിക്കും

text_fields
bookmark_border
രാഹുൽ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദർശിക്കും
cancel

ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റ്​ നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ തീരദേശ മേഖലകളിൽ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശനം നടത്തും. ഡിസംബർ 14ന്​ കേരളത്തിലെത്തുന്ന രാഹുൽ പ്രദേശത്തെ ദുരിതബാധിതരെ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ​

​പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' പ്രചാരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ്​ രാഹുൽ കേരളത്തിലെത്തുന്നത്​. പൂന്തറയിലെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷമാകും 'പടയൊരുക്കം' സമാപന സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കുക.

നേരത്തെ, ഡിസംബര്‍ ഒന്നിനായിരുന്നു പടയൊരുക്കത്തി​​​െൻറ സമാപന സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന്​ ശംഖുമുഖം കടപ്പുറത്തെ വേദിയും തിരയെടുക്കുകയായിരുന്നു. തുടർന്നാണ് പരിപാടി ഡിസംബർ 14ലേക്ക്​ മാറ്റിയത്.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsOkhi cycloneRahul Gandhi
News Summary - Rahul Gandhi may visit Poonthura and Vizhinjam- Kerala news
Next Story