Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻ കീബാത്ത്​...

മൻ കീബാത്ത്​ പറയുകയല്ല, ജനങ്ങളെ കേൾക്കുകയാണ്​ പ്രധാനം -രാഹുൽ

text_fields
bookmark_border
rahul-gandhi-23
cancel

കോഴിക്കോട്​: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന് ധി. ഇന്ത്യയിലെ പ്രധാനമന്ത്രി താൻ എന്താണ്​ ചെയ്യാൻ പോകുന്നതെന്ന്​ മാത്രമാണ്​ ജനങ്ങളോട്​ പറയുന്നത്​. സ്വന്തം മനസിലുള്ളത്​ മാത്രമാണ്​ മോദി മൻ കീ ബാത്തിലുടെ വ്യക്​തമാക്കുന്നത്​. സ്വന്തം മൻ കീ ബാത്ത്​ പറയുകയല്ല ഒരു പ്രധാ നമന്ത്രിയുടെ കർത്തവ്യം. ഒരാളുടെ മനസി​​​​​​െൻറ ഭരണമാണ്​ കഴിഞ്ഞ അഞ്ച്​ വർഷം രാജ്യം കണ്ടതെന്നും രാഹുൽ ഗാന്ധി പറ ഞ്ഞു. നിരപരാധികളായ രണ്ട്​ യുവാക്കളെ സി.പി.എം കൊലപ്പെടുത്തി. ഹിംസയിലൂടെ അധികാരത്തിലെത്താനാണ്​ സി.പി.എമ്മി​​െൻറ ശ്രമമെന്നും രാഹുൽ കുറ്റപ്പെടുത്തി.

നീരവ്​ മോദിക്കായി കോടികളാണ്​ മോദി നൽകിയത്​. പാവങ്ങൾക്കായി കോടികൾ നൽകുകയാവും കോൺഗ്രസ്​ ചെയ്യുക. ചെറുപ്പക്കാർക്ക്​ തൊഴിൽ ഉറപ്പാക്കുക എന്നതാണ്​ അടിയന്തരമായി ചെയ്യാനുള്ളത്​. നിരവധി ചെറുക്കാർ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്​. നീരവ്​ മോദി, അനിൽ അംബാനി പോലുള്ള വൻ വ്യവസായികൾക്ക്​ വേണ്ടി രാജ്യത്തെ സമ്പദ്​വ്യവസ്ഥ മോദി അടിയറവ്​ വെച്ചു.

ബാങ്കിങ്​ സംവിധാനത്തെ ​കഴിഞ്ഞ അഞ്ച്​ വർഷം കൊണ്ട്​ മോദി സർക്കാർ തകർത്തു. വ്യാജമായ ജി.എസ്​.ടിയാണ്​ രാജ്യത്ത്​ നടപ്പിലാക്കിയത്​. ഇതുമൂലം ചെറുകിട വ്യവസായികളും കർഷകരും തകർന്നു. ലളിതമായ ജി.എസ്​.ടി സ​മ്പ്രദായം നടപ്പിലാക്കുമെന്നും ​രാഹുൽ പറഞ്ഞു. 2019ൽ വനിത സംവരണം ലോക്​സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിൽ നടപ്പാക്കുകയാണ്​ കോൺഗ്രസി​​​​െൻറ ലക്ഷ്യമെന്നും​ രാഹുൽ കൂട്ടിച്ചേർത്തു.

രാജ്യത്തെ ഒാരോ സ്ഥാപനങ്ങളും മോദി തകർത്തുവെന്ന്​ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളാണ്​ യജമാനൻമാർ അവർക്കായി പ്രവർത്തിക്കുകയാണ്​ കോൺ​ഗ്രസ്​ ചെയ്യുന്നത്​​. ആർ.എസ്​.എസും ബി.ജെ.പിയും എതിരായ പോരാട്ടമാണ്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി​.

ജനങ്ങൾ പറയുന്നത്​ കേൾക്കുക എന്നതാണ്​ കോൺഗ്രസി​​​​​​െൻറ പ്രധാന കർത്തവ്യം. ദുർബലമായ ശബ്​ദ​ത്തെ ശ്രവിക്കണമെന്നാണ്​ ഗാന്ധിജി പറഞ്ഞത്​. ദുർബലമായ മനുഷ്യനെ ശ്രവിക്കുന്നതി വഴി രാജ്യത്തെ മനസിലാക്കാൻ കഴിയും. രാജ്യത്തിന്​ മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ കോൺഗ്രസ്​ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newsCalicut speechRahul Gandhi
News Summary - Rahul gandhi kozhikode speech-Kerala news
Next Story