രാഹുൽ ഗാന്ധി 14ന് കേരളത്തിൽ; കോഴിക്കോട്ട് ജനമഹാറാലി
text_fieldsകാസർകോട്ട് കൊല്ലപ്പെട്ടവരുടെയും വയനാട്ടിൽ സൈനികൻ വസന്ത്കുമാറിെൻറയും വീടുകൾ സന്ദർശിക്കും കോഴിക ്കോട്: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കോൺഗ്രസ് അഖിലേന്ത്യ അധ ്യക്ഷൻ രാഹുൽ ഗാന്ധി ഇൗ മാസം 14ന് സംസ്ഥാനത്തെത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
13ന് വൈകീട്ട് െകാച്ചിയിലെത്തുന്ന രാഹുൽ 14ന് രാവിലെ തൃശൂർ നാട്ടികയിൽ നടക്കുന്ന ഫിഷർമെൻ പാർലമെൻറിൽ പെങ്കടുക്കും. തുടർന്ന് വയനാട്ടിലേക്ക് പോകുന്ന രാഹുൽ, പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വസന്ത്കുമാറിെൻറ വീട് സന്ദർശിക്കും.
കാസർകോട് പെരിയയിൽ കൊല്ലെപ്പട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിെൻറയും കൃപേഷിെൻറയും വീട്ടിലും രാഹുലെത്തും. പിന്നീട് കോഴിക്കോേട്ടക്ക് തിരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ വൈകീട്ട് നാലിന് ബീച്ചിൽ നടക്കുന്ന ജനമഹാറാലിയിൽ പെങ്കടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
