Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏതാനും...

ഏതാനും നിമിഷങ്ങൾക്കകം...; പറഞ്ഞു തീർന്നില്ല, പിറകിലതാ രാഹുൽ

text_fields
bookmark_border
ഏതാനും നിമിഷങ്ങൾക്കകം...; പറഞ്ഞു തീർന്നില്ല, പിറകിലതാ രാഹുൽ
cancel


വണ്ടൂർ: ‘‘നിങ്ങൾ കാത്തിരിക്കുന്ന പ്രിയ നേതാവും വയനാട്​ മണ്ഡലത്തിലെ സ്​ഥാനാർഥിയുമായ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവമ്പാടിയിൽനിന്ന്​ പുറപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഏതാനും നിമിഷങ്ങൾക്കകം അദ്ദേഹം ഇവിടെ എത്തി ച്ചേരുന്നതാണ്’’​. രാഹുൽ എത്തുന്നതിന്​ മുന്നോടിയായി സദസ്സിന്​ ആവേശം പകർന്ന്​ ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ ി​​​െൻറ വാക്കുകൾ. എന്നാൽ, ഇതു പറഞ്ഞ്​ നാവെടുക്കുന്നതിന്​ മുമ്പുതന്നെ മുഴുവൻ നേതാക്കളെയും അമ്പരപ്പിച്ച്​ രാഹു ൽ ഗാന്ധി കൈവീശി എത്തിയത്​ വേദിയിലും സദസ്സിലും ചിരി പടർത്തി. രാഹുലി​െന കണ്ടതോടെ പ്രകാശ്​ അദ്​ഭുതം​ ​പ്രകടിപ് പിക്കുകയും ചെയ്​തു. 3.30ഓടെ എത്തുമെന്നാണ്​ കരുതിയിരുന്നതെന്നും എന്നാൽ, 2.55ഓടെതന്നെ രാഹുൽ നിങ്ങളെ കാണാൻ വണ്ടൂരിലെ ത്തിയിരിക്കുകയാണെന്നും പറഞ്ഞ്​ അദ്ദേഹം​ സംസാരം അവസാനിപ്പിച്ചപ്പോഴും​ സദസ്സ്​ ഹർഷാരവങ്ങളോടെ അത്​ സ്വീകരി ച്ചു.

പറന്നിറങ്ങി ആവേശം
വണ്ടൂർ: വാണിയമ്പലം ഹൈസ്​കൂൾ മൈതാനത്ത്​ തയാറാക്കിയ ഹെലിപാഡിലാണ്​ രാഹുൽ ഗാന്ധിയും സംഘവും ഇറങ്ങിയത്​. അവിടെനിന്ന്​ കാർമാർഗം വണ്ടൂരിലെ വേദിയിലേക്ക്​. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. വഴിയിലുടനീളം രാഹുലിനെ കാണാൻ ജനം തടിച്ചുകൂടിയിരുന്നു. പതാകകൾ വീശിയും കൈകളുയർത്തി അഭിവാദ്യം ചെയ്​തുമാണ്​ പലരും വഴിയരികിൽ നിന്നത്​.

കടലിരമ്പം തീർത്ത്​ രാഹുൽ പോയി;
വണ്ടൂരിനെ തണുപ്പിച്ച്​ മഴയുമെത്തി

വണ്ടൂർ: ആവേശത്തിരയിളക്കി രാഹുൽ പ്രസംഗിക്കുന്നതിനിടെ കടുത്ത ചൂടിന്​ നേരിയ ആശ്വാസമായി ​മാനം മേഘാവൃതമായിരുന്നു. മഴ ചെറുതായി പൊടിയുകയും ചെയ്​തു. അതേസമയം, തൊട്ടടുത്ത്​ വണ്ടൂർ അങ്ങാടിയിലും പരിസരത്തും തരക്കേടില്ലാത്ത ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. പ്രസംഗം അവസാനിപ്പിച്ച്​ രാഹുൽ മടങ്ങിയതിന്​ പിറകെ കഥ മാറി.​ ജനം മുഴുവനായി പിരിഞ്ഞുപോകുന്നതിന്​ മുമ്പുതന്നെ മിന്നലി​​​െൻറ അകമ്പടിയോടെ തകർപ്പൻ മഴയെത്തി. വണ്ടൂർ അങ്ങാടി മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ നനഞ്ഞുകുതിർന്നു.
കെട്ടിടങ്ങളുടെ വരാന്തകളിലെല്ലാം ജനം നിറഞ്ഞു. പലരും മാറിനിൽക്കാനിടമില്ലാതെ നനഞ്ഞുകുളിച്ചു. വാഹനങ്ങളുടെ ബാഹുല്യവും പരിപാടി കഴിഞ്ഞ്​ ബസ്​സ്​റ്റാൻഡ്​​ പരിസരത്തെത്തിയ ജനക്കൂട്ടവും പെരിന്തൽമണ്ണ, നിലമ്പൂർ റോഡുകളെ കുറേ സമയം നിശ്ചലമാക്കി. ഏറെ നേരത്തിന്​ ശേഷമാണ്​ ഗതാഗതം പഴയ പടിയായത്​. ആവേശച്ചൂടിൽനിന്ന്​ മഴയുടെ തണുപ്പിലേക്ക്​ മാറിയതി​​​െൻറ ആഹ്ലാദത്തിലാണ്​ ബൈക്കിലും മറ്റുമെത്തിയവർ ആരവം മുഴക്കി നനഞ്ഞു മടങ്ങിയത്​.

ശ്രീധന്യയാണ്​ താരം
വണ്ടൂർ: ഹ്രസ്വമായ പ്രസംഗത്തി​ൽ നല്ലൊരു ഭാഗവും രാഹുൽ പരാമർശിച്ചത്​​ വയനാട്ടിൽനിന്ന്​ സിവിൽ സർവിസ്​ പരീക്ഷ പാസായ ആദിവാസി യുവതി ​ശ്രീധന്യയെ. ഉച്ചഭക്ഷണം കഴിച്ചത്​ ശ്രീധന്യയു​െട കൂടെയാണെന്ന്​ പറഞ്ഞാണ്​ രാഹുൽ തുടങ്ങിയത്​. വയനാടി​​​െൻറ സ്വപ്​നത്തെ പ്രതിനിധാനം ചെയ്യുന്ന മിടുക്കിയാണെന്നും വലിയ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധന്യയുടെ മാതാപിതാക്കൾ തൊഴിലുറപ്പ്​ പദ്ധതികൊണ്ടാണ്​ ജീവിക്കുന്നത്​. പ്രധാനമന്ത്രി മോദി പാർലമ​​െൻറിൽ പരിഹസിച്ച പദ്ധതിയാണിത്​. മഹാത്മ ഗാന്ധിയുടെ നാമധേയത്തിലുള്ള ഈ പദ്ധതിയിൽനിന്ന്​ ലഭിച്ചിരുന്ന വരുമാനംകൊണ്ടാണ്​​ നിർധന കുടുംബത്തി​​​െൻറ ജീവിതം മുന്നോട്ടുപോയിരുന്നത്​. ഇത്ര വലിയ നേട്ടം എത്തിപ്പിടിക്കാൻ ശ്രീധന്യയെ പ്രാപ്​തയാക്കിയത്​ മാതാപിതാക്കളുടെ പിന്തുണയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശതകോടീശ്വരന്മാരെ കാണാൻ സമയം കണ്ടെത്തുന്ന മോദി ധന്യയെ കാണണം. അതിന്​ സമയം കണ്ടെത്തണം. എന്നാൽ, അത്​ നടക്കാൻ പോകുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.

ആവേശം നിയന്ത്രണം വിട്ടു; കസേരകൾ ‘പറന്നു’
വണ്ടൂർ: രാഹുൽ ഗാന്ധി എത്തിയതോടെ അതുവരെ ബാരിക്കേഡുകൾക്ക്​ പിറകിൽ നിന്നിരുന്ന അണികൾക്ക്​ നിയന്ത്രണം വിട്ടത്​ ആവേശത്തിനിടയിലും കല്ലുകടിയായി. സദസ്സി​​​െൻറ മുൻഭാഗത്ത്​ മാധ്യമ പ്രവർത്തകർക്കും പ്രധാന വ്യക്​തികൾക്കും ഇരിക്കാനുള്ള കസേരകളാണ്​ സജ്ജീകരിച്ചിരുന്നത്​. ഇതിന്​ പിറകിലായി ബാരിക്കേഡുകൾക്ക്​ അപ്പുറത്താണ്​ മറ്റുള്ളവർക്ക്​ നിൽക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത്​. രാഹുൽ എത്തുന്നതിന്​ മുമ്പുതന്നെ കസേരകളെല്ലാം നിറഞ്ഞു. വേദിയുടെ വലതുഭാഗത്ത്​ തുടക്കം മുതൽതന്നെ അഭൂതപൂർവമായ തിരക്കാണ്​ അനുഭവപ്പെട്ടത്​. ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശും അനിൽകുമാർ എം.എൽ.എയുമൊക്കെ പിറകിലേക്ക്​ മാറാൻ അഭ്യർഥിച്ചെങ്കിലും എങ്ങോട്ടും മാറാനാവാതെ പ്രവർത്തകർ നിന്നു. രാഹുലെത്തിയതോടെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ബാരിക്കേഡുകൾ ചാടിക്കടന്ന്​ പ്രവർത്തകർ തള്ളിക്കയറി. കസേര​കളൊന്നൊന്നായി മുൻഭാഗത്തെ ഒഴിഞ്ഞ ഭാഗത്തേക്ക്​ എറിഞ്ഞുകൊണ്ടാണ്​ അവർ നിൽക്കാൻ സ്​ഥലമൊരുക്കിയത്​. തിരക്കിൽപെട്ട മാധ്യമ പ്രവർത്തകരെല്ലാം ഏറെ ബുദ്ധിമുട്ടിയാണ്​ ചാനൽ കാമറകൾക്കായി സജ്ജീകരിച്ചിരുന്ന സ്​ഥലത്തേക്ക്​ മാറിയത്​. വിരലി​െലണ്ണാവുന്ന പൊലീസുകാരാണ്​ സ്​ഥലത്തുണ്ടായിരുന്നത്​. ഇരച്ചെത്തിയവർക്ക്​ മുന്നിൽ അവർ നിസ്സഹായരായി. പിന്നീട്​ പ്രസംഗം കഴിയുന്നതുവരെ മാധ്യമ പ്രവർത്തകരടക്കമുള്ളവർക്ക്​ തിക്കിത്തിരക്കി നിൽക്കേണ്ടി വന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRahul Gandhi
News Summary - rahul gandhi in kerala today
Next Story