രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു -ഉമ്മൻ ചാണ്ടി
text_fieldsറാന്നി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നതായി ഉമ്മൻ ച ാണ്ടി.
രാഹുൽ മത്സരിക്കുന്നപക്ഷം ടി. സിദ്ദീഖ് മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നിരോധനാജ്ഞ ലംഘിച്ച കേസിൽ മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പം റാന്നി കോടതിയിൽ ഹാ ജരാകാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അധ്യക്ഷൻ മത്സരിച്ചാൽ പാർട്ടിക്ക് ഏറെ ഗുണമുണ്ടാകും. ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നപക്ഷം കേരളത്തിൽ വയനാട്ടിൽ മത്സരിക്ക ണമെന്നാണ് കെ.പി.സി.സി ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധി തയാറായാൽ മാറിനിൽക്കണമെന്ന് ടി. സിദ്ദീഖിനോട് നേരത്തേ ആവശ്യപ് പെട്ടിരുന്നു. അദ്ദേഹം ഈ നിർദേശം സന്തോഷത്തോടെ സ്വീകരിച്ചതായും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് ചെന്നിത്തല
കോട്ടയം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വവും യു.ഡി.എഫും നേരേത്തതന്നെ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗ് നേതാക്കളുമായും ജോസ് കെ.മാണി എം.പിയുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ചനടത്തി. എല്ലാവരും ഇൗ തീരുമാനത്തെ സ്വാഗതംചെയ്തു.
കെ.പി.സി.സി നേതൃത്വവും എ.കെ. ആൻറണിയും കെ.സി. വേണുഗോപാലും രാഹുലിെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹം വയനാട്ടില്‍നിന്ന് മത്സരിച്ചാല്‍ അഞ്ചുലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. ഇനി അദ്ദേഹത്തിെൻറ തീരുമാനത്തിന് കാക്കുകയാണ്. രാഹുലിെൻറ തീരുമാനം കേരളത്തിെൻറ സൗഭാഗ്യമാണ്. തെക്കേ ഇന്ത്യയില്‍ തന്നെ സ്ഥാനാർഥിത്വം ഗുണംചെയ്യും. വയനാട്ടിൽ മത്സരിക്കണമെന്ന് കെ.പി.സി.സിയും ആവശ്യപ്പെട്ടിരുന്നു. വയനാട്ടിൽ മത്സരരംഗത്തുള്ള ടി. സിദ്ദീഖിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് പറഞ്ഞു.
രാഹുൽ ഗാന്ധിയോട് വയനാട്ടിൽ മത്സരിക്കാൻ അഭ്യർഥിച്ചു -മുല്ലപ്പള്ളി
വടകര: രാജ്യം ഉറ്റുനോക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചതായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കെ.പി.സി.സിയുടെ അഭ്യർഥനയിൽ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതുസംബന്ധിച്ച് വിശദീകരിക്കാൻ ഞായറാഴ്ച രാവിലെ 11ന് കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ കാണുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തുടർന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ‘നോ കമൻറ്’ എന്ന പ്രതികരണത്തോടെ മുല്ലപ്പള്ളി വാർത്തസമ്മേളനം മതിയാക്കി പുറത്തിറങ്ങുകയായിരുന്നു. തുടർച്ചയായി ചോദ്യങ്ങൾ ഉയർന്നെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
