രാഹുല്‍ഗാന്ധി 13ന് കേരളത്തില്‍; പെരിയ സന്ദർശിക്കും
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന് ധി 13ന് കേരളത്തിലെത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
14ന് രാവിലെ 10ന് തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫിഷർമെൻ പാര്‍ലമെൻറില്‍ സംബന്ധിക്കും. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യുവഹിച്ച വയനാട് സ്വദേശിയായ സൈനികന്‍ വസന്തകുമാറിെൻറയും പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത്ലാലിെൻറയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
വൈകീട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാര്‍ ജില്ലകളുടെ ജനമഹാറാലിയെ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്യും. എ.കെ. ആൻറണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടിമാരായ മുകുള്‍ വാസ്നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
