രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ; വിവിധ പരിപാടികളിൽ സംബന്ധിക്കും
text_fieldsകല്പറ്റ: ഭാരത് ജോഡോ യാത്രക്കുശേഷം വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി എം.പി ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഞായറാഴ്ച കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹം രാത്രിയോടെയാണ് കൽപറ്റ റസ്റ്റ് ഹൗസിലെത്തിയത്. തിങ്കളാഴ്ച രാവിലെ കല്പറ്റ മണിയങ്കോട് കോണ്‍ഗ്രസ് നിർമിച്ച് നല്കുന്ന വീട് സന്ദർശിക്കും.
തുടർന്ന്, കലക്ടറേറ്റിൽ നടക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനത്തിനുള്ള ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോഒാര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തിലും ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തിലും ജില്ല ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.
കലക്ടറേറ്റിലെ യോഗങ്ങള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ്, പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ വീട് സന്ദർശിക്കും. വൈകീട്ട് മീനങ്ങാടി ശ്രീകണ്ഠ സ്റ്റേഡിയത്തില്‍ ജില്ല കോൺഗ്രസ് കമ്മിറ്റി ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിൽ രാഹുൽ ഗാന്ധി സംബന്ധിക്കും. മീനങ്ങാടിയിൽ നൽകുന്ന സ്വീകരണത്തിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും 1000 പേർ പങ്കെടുക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട് അറിയിച്ചു. വീടുകളുടെ താക്കോല്‍വിതരണവും രാഹുല്‍ ഗാന്ധി നിർവഹിക്കും. ഇതിന് ശേഷം അദ്ദേഹം ജില്ലയിൽനിന്ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

