''കോൺഗ്രസല്ല, ഇന്ത്യയാണ് തകർന്നത്, ഇരുട്ട് മാറി വെളിച്ചം വരും'' - വിദ്യാർഥിനികളോട് രാഹുൽ
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എറണാകുളം സെന്‍റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായി സംവദിച്ചു. വനിതാശാക്തീകരണത്തിൽ ഊന്നിയാണ് രാഹുൽ ഏറിയ പങ്കും സംസാരിച്ചത്.
കോൺഗ്രസ് പ്രതിസന്ധിയിലാണോയെന്ന വിദ്യാർഥിനിയുടെ ചോദ്യത്തിന് രാഹുലിന്‍റെ മറുപടി ഇങ്ങനെ:
''എന്‍റെ അഭിപ്രായത്തിൽ ഇന്ത്യയാണ് പ്രതിസന്ധിയിൽ. കോൺഗ്രസ് മറ്റുപാർട്ടികളിൽ നിന്നും വിഭിന്നമാണ്. കോൺഗ്രസ് എന്നാൽ വിവിധങ്ങളായ സംഭാഷണങ്ങളാണ്. എല്ലാ സമൂഹങ്ങളുടെയും എല്ലാ മതങ്ങളുടെയും എല്ലാ ആശയങ്ങളുടെയും സംഭാഷണങ്ങളാണ് കോൺഗ്രസ്. എന്നാൽ േദശീയ തലത്തിൽ ഇത് തകർന്നിരിക്കുന്നു. സംഭാഷണങ്ങൾ ഇല്ലാത്തതിനാൽ തന്നെ ഹിന്ദുക്കൾ, മുസ്ലിംകൾ, സിഖുകാർ എന്നിവർക്കിടയിലെല്ലാം ആശങ്ക ഉടലെടുത്തിരിക്കുന്നു. ഇന്ത്യയെ ഒന്നാക്കുന്നത് ഈ സംഭാഷണങ്ങളാണ്. ഇവ വീണ്ടെടുക്കുേമ്പാൾ കോൺഗ്രസ് തിരിച്ചുവരും''.
മോശം സാഹചര്യങ്ങളെ എങ്ങനെയാണ് താങ്കൾ മറികടക്കുന്നതെന്ന ചോദ്യത്തിന് രാത്രിയും പകലും മാറിവരുന്നത് പോലെയാണ് അതെന്നായിരുന്നു രാഹുലിന്‍റെ മറുപടി. ''ഇരുട്ട് മാറി വെളിച്ചം വരും. എല്ലായ്പ്പോഴും ഇരുട്ടായിരിക്കില്ല. എല്ലാം മാറിക്കൊണ്ടിരിക്കുമെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

