‘എന്താണ് വേദിയിൽ ഒരു വനിത പോലും ഇല്ലാത്തത്’; ‘ഒഴിവാക്കിയതിൽ’ രാഹുൽ ഗാന്ധിയുടെ വിമർശനം
text_fieldsകോഴിക്കോട്: ഉദ്ഘാടന വേദിയിൽ നിന്ന് വനിതകളെ ‘ഒഴിവാക്കിയതിൽ’ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. മുക്കത്ത് നടന്ന യു.ഡി.എഫ് കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങിലാണ് രാഹുലിന്‍റെ വിമർശനം.
വേദിയിൽ രാഹുലിനെ കൂടാതെ ഇരുപതിലേറെ പേർ ഉണ്ടായിരുന്നുവെങ്കിലും ഇതിൽ ഒറ്റ വനിത പോലും ഉണ്ടായിരുന്നില്ല. ഇതോടെ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ വിമർശനം ഉന്നയിക്കുകയായിരുന്നു. 50 ശതമാനത്തിലേറെ വനിതകളുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ ഇത്തരം വേദിയിൽ പകുതിയില്ലെങ്കിലും പത്തോ ഇരുപതോ ശതമാനം പേരെങ്കിലും വനിതകളായിരിക്കണമായിരുന്നു -രാഹുൽ പറഞ്ഞു.
രാഹുലിന്റെ പരാമർശത്തെ സദസ്സിലുള്ള വനിതകൾ ഹർഷാരവത്തോടെയാണ് വരവേറ്റത്. അതേസമയം, വേദിയിലെ നേതാക്കൾ പുഞ്ചിരിച്ചു കൊണ്ട് ജാള്യം മറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

