രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കും?
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിെൻറയും യു. ഡി.എഫിെൻറയും പ്രതീക്ഷയും ആവേശവും പതിന്മടങ്ങ് വർധിപ്പിച്ച് രാഹു ൽ ഗാന്ധി. പതിവു മണ്ഡലമായ അമേത്തിക്കു പുറമെ, വയനാട്ടിൽകൂടി മത്സരി ക്കുന്ന കാര്യം രാഹുലിെൻറ സജീവ പരിഗണനയിൽ. അതേസമയം, രാഹുലിനുവേ ണ്ടി കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നും സമ്മർദമുണ്ട്. മിക്കവാറും ഞായറാഴ്ച രാവിലെ അന്തിമ തീരുമാനമുണ്ടാവും. വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഡൽഹിയിൽനിന്ന് അഭിപ്രായം തേടിയതിനോട് സംസ്ഥാന കോൺഗ്രസ് നേതൃത്വവും ഘടകകക്ഷി നേതാക്കളും ആഹ്ലാദപൂർവമാണ് പ്രതികരിച്ചത്.
വയനാട്ടിൽ ഇതിനകം സ്ഥാനാർഥിയായ യുവനേതാവ് ടി. സിദ്ദീഖ് പിന്മാറ്റം സ്വയം പ്രഖ്യാപിച്ചു. എന്നാൽ, ദേശീയതലത്തിൽ ബി.ജെ.പിയെ തോൽപിക്കുന്നതിനേക്കാൾ ഇടതിനെയാണ് രാഹുൽ ഉന്നംവെക്കുന്നതെന്ന് സി.പി.എം, സി.പി.െഎ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. വടക്കേ ഇന്ത്യ വിട്ട് കർണാടകയിലെ ചിക്മഗളൂരുവിൽ ഇന്ദിര ഗാന്ധിയും ബെല്ലാരിയിൽ സോണിയ ഗാന്ധിയും മത്സരിച്ചിട്ടുണ്ടെങ്കിലും, നെഹ്റു കുടുംബത്തിൽനിന്നൊരാൾ കേരളം രണ്ടാം മണ്ഡലമായി സജീവ പരിഗണനയിലെടുക്കുന്നത് ഇതാദ്യമാണ്. അമേത്തിയിലെ ജയസാധ്യതയുടെ ആശങ്ക ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പരമാവധി സീറ്റ് നേടുകയെന്ന രാഷ്ട്രീയ തന്ത്രമാണ് ഇൗ നീക്കത്തിലൂടെ കോൺഗ്രസ് പുറത്തെടുക്കുന്നത്. കേരളത്തിനു പുറമെ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും കോൺഗ്രസിെൻറ പ്രകടനം മെച്ചപ്പെടും.
വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവരോട് ഡൽഹിയിൽനിന്ന് അഭിപ്രായം തേടിയതിനു പിന്നാലെ കേരള രാഷ്ട്രീയം അമ്പരപ്പോടെ പകൽ നീണ്ട രാഹുൽ ചർച്ചകളിലായി. കെ.പി.സി.സിയും ഘടകകക്ഷി നേതാക്കളും രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയാകുന്നതിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. 20ൽ 20 സീറ്റും നേടുന്ന തരംഗമായി രാഹുലിെൻറ സ്ഥാനാർഥിത്വം മാറുമെന്നാണ് നേതൃനിര അവകാശപ്പെട്ടത്. എന്നാൽ, കെ.പി.സി.സിയുടെ നിർദേശം നന്ദിയോടെ കണക്കിലെടുത്തുവരുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വിശദീകരിച്ചു.
ഫലത്തിൽ, അന്തിമ തീരുമാനം വരുന്നതു വരെ കേരള രാഷ്ട്രീയം ആകാംക്ഷയുടെ മുൾമുനയിലാണ്. അടുത്തിടെ രാഹുൽ നടത്തിയ കേരള സന്ദർശനത്തിനിടയിലും അതിനു മുമ്പും അദ്ദേഹത്തെ കേരളത്തിലേക്ക് മത്സരിക്കാൻ പ്രമുഖ നേതാക്കൾ നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ, അതു സംബന്ധിച്ച ചർച്ചകൾക്ക് വിരാമമിട്ടാണ് സംസ്ഥാനത്തെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്. സ്ഥാനാർഥികൾ കളത്തിലിറങ്ങിയെങ്കിലും വയനാട്, വടകര സീറ്റുകളിലെ സ്ഥാനാർഥികളുടെ പേര് അംഗീകരിച്ച് എ.െഎ.സി.സി ഒൗദ്യോഗിക പ്രഖ്യാപനം ഇതുവെര നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
