രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കും
text_fieldsന്യൂഡൽഹി: യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പു പ്രതീക്ഷകൾക്ക് പുതുജീവൻ പകരുന്നവിധം വയന ാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷെ ൻറ രണ്ടാം മണ്ഡലം സംബന്ധിച്ച് ഒരാഴ്ചയായി നിലനിന്ന അനിശ്ചിതത്വം നീങ്ങുന്നതിനൊപ്പ ം, കേരള രാഷ്ട്രീയത്തിൽ പൊളിച്ചെഴുത്തു നടത്തുന്നതുകൂടിയാണ് പ്രഖ്യാപനം.
പ്രവർ ത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആൻറണി മുതിർന്ന നേതാക്കൾക്കൊപ്പം എ. െഎ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസേമ്മളനത്തിലാണ് രാഹുലിെൻറ സ്ഥാനാർഥിത ്വം പ്രഖ്യാപിച്ചത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ അതിരിടുന്ന വയനാട്ടിൽ രാഹു ൽ മത്സരിക്കുക വഴി തെക്കേ ഇന്ത്യയിൽ കോൺഗ്രസ് അനുകൂല തരംഗം ഉണ്ടാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
രാഹുലിെൻറ വരവിനെക്കുറിച്ച വ്യക്തമായ സൂചനകൾ മുതിർന്ന പാർട്ടി നേതാക്കളിൽനിന്ന് ഒരാഴ്ചമുമ്പ് ഉണ്ടായതിനെ തുടർന്നുള്ള ആവേശവും ആഹ്ലാദവും കഴിഞ്ഞ ദിവസങ്ങളിൽ നിരാശക്കും കടുത്ത വിമർശനങ്ങൾക്കും വഴിമാറിയിരുന്നു. തെക്കേ ഇന്ത്യയിലെ മറ്റേതു മണ്ഡലത്തെക്കാൾ സുരക്ഷിതവും ഒപ്പം, സമർഥമായ രാഷ്ട്രീയനീക്കവുമാണ് വയനാട്ടിലെ സ്ഥാനാർഥിത്വമെന്നാണ് നേതൃതല ചർച്ചകൾക്കൊടുവിൽ വിലയിരുത്തിയത്.
ബി.ജെ.പി പ്രധാനശത്രുവായ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതിനെ നേരിട്ട് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ ഇടതു നേതാക്കൾ അമർഷം ആവർത്തിച്ചു പ്രകടിപ്പിച്ചു. എന്നാൽ, ഇടതു പാർട്ടികൾക്കെതിരായ മത്സരമായി രാഹുലിെൻറ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ കാണേണ്ടതില്ലെന്നാണ് കോൺഗ്രസിെൻറ വിശദീകരണം. ഇന്ത്യൻ മനസ്സ് വിഭജിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയം ചെറുക്കുന്നതിന് തെക്കേ ഇന്ത്യയിലും രാഹുൽ മത്സരിക്കണമെന്ന പൊതു അഭിപ്രായമാണ് പാർട്ടിയിൽ ഉയർന്നതെന്ന് അവർ പറയുന്നു.
2004 മുതൽ പ്രതിനിധാനം ചെയ്തുവരുന്ന യു.പിയിലെ അമേത്തി മണ്ഡലത്തിൽ പതിവുപോലെ രാഹുൽ മത്സരിക്കുന്നുണ്ട്. കേരളത്തിൽ ഏപ്രിൽ 23നും അമേത്തിയിൽ മേയ് ആറിനുമാണ് വോെട്ടടുപ്പ്. അമേത്തിയിലെ ജയസാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നതിനിടെ, ഇതാദ്യമായാണ് രാഹുൽ ഗാന്ധി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. നെഹ്റു കുടുംബത്തിൽനിന്നൊരാൾ കേരളത്തിലെ സുരക്ഷിത മണ്ഡലം തെരഞ്ഞെടുക്കുന്നത് ഇതാദ്യം. ഇതോടെ, താരമണ്ഡലമെന്ന നിലയിൽ വയനാട് ദേശീയ ശ്രദ്ധയിൽ.
വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലെ ഏഴു നിയമസഭാ സീറ്റുകൾ ഉൾപ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫാണ് ഭൂരിപക്ഷം നേടിയത്. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ മാത്രമായിരുന്നു എൽ.ഡി.എഫിന് മുൻതൂക്കം.
അതേസമയം, 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നീ സീറ്റുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ സീറ്റുകളാണ് യു.ഡി.എഫ് നേടിയത്.
പാർലമെന്റ് മണ്ഡലത്തിലെ 50 ഗ്രാമപഞ്ചായത്തുകളിൽ 29 എണ്ണം എൽ.ഡി.എഫും 21 എണ്ണം യു.ഡി.എഫുമാണ് നേടിയത്.
നെഹ്റു-ഗാന്ധി കുടുംബാംഗങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥാനാർഥിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ കേരളത്തിൽ സ്ഥാനാർഥിയാകുന്നത്. പിതാവ് രാജീവ് ഗാന്ധിയുടെയും മാതാവ് സോണിയ ഗാന്ധിയുടെയും മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേത്തിയെയാണ് 2004 മുതൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.
1978ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കർണാടകത്തിലെ ചിക്മംഗളൂരുവിൽ നിന്ന് ഇന്ദിര ഗാന്ധിയും 1999ലെ തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ ബെല്ലാരിയിൽ നിന്നും സോണിയ ഗാന്ധിയും മൽസരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
