ജൈസലിനെ കെട്ടിപ്പുണർന്ന് അഭിനന്ദിച്ച് രാഹുൽ ഗാന്ധി
text_fieldsആലപ്പുഴ: പ്രളയരക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ രാഹുലിെൻറ പ്രശംസ പിടിച്ചുപറ്റി ജൈസൽ. രക്ഷിച്ചുകൊണ്ടുവരുന്ന സ്ത്രീകൾക്ക് ബോട്ടിൽ ചവിട്ടി കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസലിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.
മലപ്പുറം താനൂർ സ്വദേശിയായ 32കാരൻ ൈജസൽ രക്ഷാപ്രവർത്തനത്തിനിടെ ബോട്ടിൽ കയറാൻ കഷ്ടപ്പെട്ട സ്ത്രീകൾക്കായി വെള്ളത്തിൽ കുനിഞ്ഞുനിന്ന് തെൻറ മുതുക് ചവിട്ടുപടിയാക്കിയിരുന്നു. രക്ഷാപ്രവർത്തന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായി. ആലപ്പുഴ കാംലോട്ട് കൺവൻഷൻ സെൻററിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ആദരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ജൈസൽ.
ജൈസലിെൻറ രക്ഷാപ്രവർത്തന വിഡിയോ സദസ്സിൽ പ്രദർശിപ്പിച്ചത് കണ്ടിരുന്ന രാഹുൽ അദ്ദേഹം മുന്നിലെത്തിയതോടെ കെട്ടിപ്പുണർന്നു. ചടങ്ങിൽ ആദരത്തിന് ആദ്യം വിളിച്ചതും ജൈസലിനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
