Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാണിയമ്പലത്ത്...

വാണിയമ്പലത്ത് കുട്ടികളെ കയ്യിലെടുത്ത് രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi with children
cancel

വ​ണ്ടൂ​ർ: വാ​ണി​യ​മ്പ​ലം റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ കു​ട്ടി​ക​ളെ കൈ​യി​ലെ​ടു​ത്ത് രാ​ഹു​ൽ ഗാ​ന്ധി. സ​ദ​സ്സി​ലെ ര​ണ്ട്​ കു​ട്ടി​ക​ളെ വേ​ദി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ അ​ദ്ദേ​ഹം മ​ടി​യി​ലി​രു​ത്തി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു.

സ​ഹാ​യി​യാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി​യും കൂ​ടി​യ​തോ​ടെ കു​ട്ടി​ക​ൾ​ക്കും ആ​വേ​ശ​മാ​യി. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി വി​നോ​ദ് പ​ത്മ​നാ​ഭ​ൻ-​ന​ടു​വ​ത്ത് വി​ള​മ്പ​ത്ത് രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മൂ​ന്നാം ക്ലാ​സു​കാ​രി ഈ​ഷ​യും പൂ​ങ്ങോ​ട് നെ​ച്ചി​ക്കാ​ട​ൻ സ​വാ​ദ്-​സ​മീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നാ​ലാം ക്ലാ​സു​കാ​രി ഷം​ന​യു​മാ​ണ് താ​ര​മാ​യ​ത്.

ഈ​ഷ പൊ​ലീ​സാ​വ​ണ​മെ​ന്നും ഷം​ന ഡോ​ക്ട​റാ​വ​ണ​മെ​ന്നും ആ​ഗ്ര​ഹം പ​ങ്കു​വെ​ച്ചു. പാ​വ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ജോ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ മ​റു​പ​ടി.

ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​മു​ഖ​മാ​ക്കി പ്ര​സം​ഗ​മാ​രം​ഭി​ച്ച രാ​ഹു​ൽ ഗാ​ന്ധി ന​ല്ല ചി​ന്താ​ഗ​തി​ക​ളു​ള്ള ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​വ​ണ​മെ​ന്ന്​ പ​റ​ഞ്ഞു. അ​ന്ത​രി​ച്ച വാ​ണി​യ​മ്പ​ലം മൊ​ട​പ്പി​ലാ​ശ്ശേ​രി വാ​ർ​ഡ് അം​ഗ​വും ഡി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സി.​കെ. മു​ബാ​റ​ക്കി​െൻറ വീ​ട്​ സ​ന്ദ​ർ​ശി​ച്ച രാ​ഹു​ൽ ഗാ​ന്ധി ചെ​റു​കോ​ട് പോ​രൂ​ർ വ​നി​താ വാ​യ്പാ സ​ഹ​ക​ര​ണ സം​ഘ​ത്തി​െൻറ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്​​ത​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaniyambalamRahul Gandhi
News Summary - rahul gandhi communicated with children in vaniyambalam
Next Story