രാഹുലിൻെറ സ്ഥാനാർഥിത്വം: ഉറപ്പില്ലാതെ ചെന്നിത്തല
text_fieldsപത്തനംതിട്ട: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമോയെന്നതിൽ ഉറപ്പില്ലാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടിൽ അദ്ദേഹം മത്സരിക്കണമെന്നുതന്നെയാ ണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യം ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തീരുമാനം നീളുന്നത് യു.ഡി.എഫ് വിജയത്തെ ബാധിക്കില്ല. തീരുമാനമാകുംമുമ്പ് വിവരം വെളിപ്പെടുത്തിയതിൽ അപാകതയില്ല.
സംസ്ഥാനത്ത് ഇപ്പോൾ യു.ഡി.എഫ് തരംഗംതന്നെയുണ്ട്. സി.പി.എം നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിൽ അവർ നേരത്തേ തോൽക്കുകയും ചെയ്യും.
രാഹുൽ മത്സരിച്ചാൽ സി.പി.എമ്മിന് ഒരു സീറ്റുപോലും കിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരവും ഇല്ലാതാകും. പി.സി. ജോർജുമായി നല്ല സൗഹൃദത്തിലാണ്. മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് കൂട്ടായ തീരുമാനം വേണം. എൻ.എസ്.എസ് ഉൾപ്പെടെ മുഴുവൻ മതേതര ശക്തികളുടെയും പിന്തുണ യു.ഡി.എഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
