Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതൃ​ക്കൾക്കും...

പിതൃ​ക്കൾക്കും രക്തസാക്ഷികൾക്കും േമാക്ഷം തേടി രാഹുൽ ‘ദക്ഷിണ കാശി’യിൽ

text_fields
bookmark_border
പിതൃ​ക്കൾക്കും രക്തസാക്ഷികൾക്കും േമാക്ഷം തേടി  രാഹുൽ ‘ദക്ഷിണ കാശി’യിൽ
cancel

തിരുനെല്ലി: ‘പിതരം ആംഗിരസഗോത്രം വസരൂപം രാജീവ്​ ഗാന്ധി നാമദാസാന പിണ്ഡം ഉപദിഷ്​ടതു...’ അരിയും എള്ളും നനച്ചെടുത ്ത്​ മാറോടു​ചേർത്ത്​​ നാരായണമന്ത്രം ഉരുവിട്ട്​ അച്ഛ​​​െൻറ ആത്മാവി​​​​െൻറ മോക്ഷപ്രാപ്​തിക്കായി ‘ദക്ഷിണ ക ാശി’യിൽ രാഹുൽ കണ്ണടച്ചുനിന്നു. രാജീവ്​ ഗാന്ധിയുടെ ആത്മാവുറങ്ങുന്ന പാപനാശിനിയിൽ കാലുറപ്പിച്ച്​ ഏഴു​ തലമുറക് കും രാജ്യത്തിനായി ജീവൻ വെടിഞ്ഞ പുൽവാമയിലെ രക്തസാക്ഷികൾ ഉൾപ്പെടെയുള്ള സൈനികർക്കും ദേശീയപ്രസ്​ഥാനത്തിനായി ജീവത്യാഗം ചെയ്​തവർക്കും സർവചരാചരങ്ങളുടെയും മോക്ഷത്തിനും അദ്ദേഹം ബലിതർപ്പണം നടത്തി.

പിതാവ്​ രാജീവ്​ ഗാന്ധിയുടെ ചിതാഭസ്​മം നിമജ്ജനം ചെയ്​തയിടമായതിനാലാണ്​ തെരഞ്ഞെടുപ്പ്​ തിരക്കുകൾക്കിടയിലും രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ പിതൃതർപ്പണത്തിനെത്തിയത്​. കണ്ണൂരിൽനിന്ന്​ ​ഹെലികോപ്​ടറിൽ ബുധനാഴ്​ച രാവിലെ തിരുനെല്ലി എസ്.എ.യു.പി സ്കൂളിൽ പ്രത്യേകം തയാറാക്കിയ ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹം നാലു കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിച്ചാണ്​ 10.14ന്​ ക്ഷേത്രത്തിലെത്തിയത്​. പഞ്ചതീർഥം വിശ്രമകേന്ദ്രത്തിൽ മലബാർ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ ഒ.കെ. വാസു, എക്​സിക്യൂട്ടിവ്​ ഓഫിസർ കെ.സി. സദാനന്ദൻ, പാരമ്പര്യ ട്രസ്​റ്റി പി.ബി. കേശവദാസ്​, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ ചേർന്ന്​ അദ്ദേഹത്തെ സ്വീകരിച്ചു.

കുളിച്ച്​ കസവുമുണ്ടും ഷാളുമണിഞ്ഞ്​ 10.22ന്​ ക്ഷേത്രത്തിലേക്ക്​. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, കെ.വി. തങ്കബാലു എന്നിവർ അനുഗമിച്ചു. വാദ്യങ്ങളുടെ അകമ്പടിയോടെയാണ്​ ക്ഷേത്രത്തിലേക്ക്​ സ്വീകരിച്ചത്​. തൊഴുതശേഷം ആത്മാക്കളുടെ മോക്ഷത്തിനായി പൂജാരി ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി നമസ്​കരിച്ച്​ ബലിസാധനങ്ങളുമായി പാപനാശിനിയിലേക്ക്​. 1991ൽ കെ. കരുണാകര​​​െൻറ നേതൃത്വത്തിൽ രാജീവ്​ ഗാന്ധിയുടെ ചിതാഭസ്​മം നിമജ്ജനം ചെയ്യു​േമ്പാൾ ക്ഷേത്രം മേൽശാന്തിയായിരുന്ന ശങ്കരൻ ഭട്ടതിരിയുടെ മക​ൻ ഗണേശൻ ഭട്ടതിരിയുടെ നേതൃത്വത്തിലായിരുന്നു ബലിതർപ്പണം. ബ്രഹ്മഗിരിയിൽനിന്ന്​ ഉദ്​ഭവിക്കുന്ന പാപനാശിനിയിൽ ശുദ്ധിവരുത്തിയശേഷം കർമങ്ങളിലേക്ക്​.

രാഹുൽ ഗാന്ധിയുടെ സന്ദർശനം കാരണം നക്​സൽ വിരുദ്ധ സേനയുടെയും തണ്ടർബോൾട്ടി​​​െൻറയും പൊലീസി​​​െൻറയും നേതൃത്വത്തിൽ പാപനാശിനിയിലും ചുറ്റുമുള്ള വനത്തിലും വൻ സുരക്ഷയൊരുക്കിയിരുന്നു. രാഹുൽ എത്തുന്നതിന്​ മുമ്പ്​ ഭക്തജനങ്ങളെ ക്ഷേത്രത്തിൽനിന്നും പാപനാശിനിയിൽനിന്നും ഒഴിവാക്കി. ക്ഷേത്രത്തിലേക്ക്​ മാധ്യമപ്രവർത്തകരടക്കം ആർക്കും പ്രവേശനമില്ലായിരുന്നു. ബലിതർപ്പണം കഴിഞ്ഞ്​ ശ്രീരാമ​​​െൻറ കാൽപാദം പതിഞ്ഞെന്ന്​ വിശ്വസിക്കുന്ന പഞ്ചതീർഥക്കുളവും വണങ്ങി ദർശനം പൂർത്തിയാക്കിയിറങ്ങി. ക്ഷേത്രപരിസരത്തെത്തിയ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം അൽപനേരം ചെലവഴിച്ചശേഷം സുൽത്താൻ ബത്തേരിയിലേക്ക് തിരിച്ചു. നേതാക്കളായ ഉമ്മൻ ചാണ്ടി, മുകൾ വാസ്നിക്​, കെ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ രാഹുലിനെ അനുഗമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalayalam news onlinekerala political newskerala election newsRahul Gandhi
News Summary - Rahul Gandhi 'Bhai' Ambani-Kerala News
Next Story