Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് രാഹുലും ഹൈക്കമാൻഡും -ദീപ ദാസ് മുൻഷി

text_fields
bookmark_border
Deepa Das Munshi
cancel

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ പ്രതികരണവുമായി കേരളത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയും ഹൈക്കമാൻഡുമാണെന്ന് ദീപ ദാസ് മുൻഷി പ്രതികരിച്ചു.

ഭാരത് ജോഡോ യാത്ര രാഹുലിന്‍റെ സ്വീകാര്യത വർധിപ്പിച്ചു. രാഹുലിന് എല്ലാ മണ്ഡലങ്ങളും സുരക്ഷിതമെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി.

ഇന്നലെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് താരിഖ് അന്‍വറിനെ മാറ്റി കേരളത്തിന്റെ ചുമതല ദീപാ ദാസ് മുന്‍ഷിക്ക് നൽകിയത്. കേരളത്തിന്‍റെ കൂടാതെ ലക്ഷദ്വീപിന്റെയും തെലങ്കാനയുടെയും ചുമതല ദീപാദാസ് മുൻഷിക്ക് നൽകിയിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എ.ഐ.സി.സിയുടെ സംഘടനാ ചുമതലകളില്‍ അഴിച്ചുപണി. ദേശീയ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതലയും നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi and the Congress high command should decide where to contest - Deepa Das Munshi
Next Story