Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോഗ്യതക്ക് ശേഷം വയനാട്ടുകാരെ കാണാൻ രാഹുലും പ്രിയങ്കയും

text_fields
bookmark_border
റോഡ്‌ഷോയിൽ കോൺഗ്രസ് കൊടിക്ക് പകരം ദേശീയ പതാകയേന്തും
rahul-gandhi and priyanka gandhi
cancel

കൽപറ്റ: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടാകും. ആയിരങ്ങള്‍ അണിനിരക്കുന്ന റോഡ്‌ഷോ ഉച്ചക്കു ശേഷം മൂന്നു മണിയോടെ കല്‍പറ്റ എസ്.കെ. എം.ജെ ഹൈസ്‌കൂൾ മൈതാനത്തു നിന്ന് ആരംഭിക്കും. റോഡ്‌ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.

സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന റോഡ്‌ഷോയിലേക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിച്ചേരും. പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസാരിക്കും.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, മോന്‍സ് ജോസഫ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സി.പി. ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച കല്‍പറ്റയില്‍ വാഹനഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

വയനാട് ജില്ല സുരക്ഷാവലയത്തിൽ

ക​ൽ​പ​റ്റ: എം.​പി സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് പ​ഴു​ത​ട​ച്ച സു​ര​ക്ഷ. രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം പ്രി​യ​ങ്ക ഗാ​ന്ധി​യും ക​ൽ​പ​റ്റ​യി​ൽ എ​ത്തു​ന്ന​തി​നാ​ൽ ത​ന്നെ വ​ലി​യ രീ​തി​യി​ലു​ള്ള സു​ര​ക്ഷ​യാ​ണ് പൊ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് കീ​ഴി​ൽ ഒ​മ്പ​തു ഡി​വൈ.​എ​സ്.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 800ഓ​ളം പൊ​ലീ​സു​കാ​രു​ടെ സു​ര​ക്ഷ​യാ​ണ് ക​ൽ​പ​റ്റ​യി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സു​ര​ക്ഷ​ക്കാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പൊ​ലീ​സു​കാ​രാ​ണ് വ​യ​നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ള​ത്. രാ​ഹു​ൽ ഗാ​ന്ധി​യെ​ത്തു​ന്ന എ​സ്.​കെ.​എം.​ജെ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലും തു​ട​ർ​ന്ന് അ​വി​ടെ​നി​ന്ന് എം.​പി ഓ​ഫി​സി​ന് സ​മീ​പ​ത്തെ സ​മ്മേ​ള​ന വേ​ദി​വ​രെ ന​ട​ക്കു​ന്ന റോ​ഡ് ഷോ​യി​ലും വ​ലി​യ രീ​തി​യി​ലു​ള്ള പൊ​ലീ​സ് കാ​വ​ലാ​ണ് ഉ​ണ്ടാ​കു​ക. എം.​പി ഓ​ഫി​സി​ന് മു​ന്നി​ലാ​യു​ള്ള സ​മ്മേ​ള​ന വേ​ദി​യി​ലും പ​രി​സ​ര​ത്തും പൊ​ലീ​സ് സു​ര​ക്ഷ​യു​ണ്ടാ​കും.

പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ച്ച​ക്കു​ശേ​ഷം ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വും ഉ​ണ്ടാ​കും. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ത​ന്നെ ക​ൽ​പ​റ്റ ന​ഗ​രം പൊ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. പ്ര​ധാ​ന വ​ഴി​ക​ളി​ലെ​ല്ലാം പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും വ​ലി​യ രീ​തി​യി​ലു​ള്ള സ്വീ​ക​ര​ണം ഒ​രു​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് തീ​രു​മാ​നം.

കൽപറ്റ നഗരത്തിൽ ഇന്ന് ഉച്ചക്ക് 12 മുതൽ ഗതാഗത ക്രമീകരണം

കൽപറ്റ: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ, പൊതുസമ്മേളനം എന്നിവയുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 12 മുതല്‍ കല്‍പറ്റ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.

• ചൊവ്വാഴ്ച ഉച്ചക്ക് 12 മുതൽ കൽപറ്റ മുനിസിപ്പൽ ഓഫിസിനും കൈനാട്ടി ബൈപാസ് ജങ്ഷനും ഇടയിൽ നഗരത്തിലൂടെ ഒരു വാഹനത്തിനും ഗതാഗതം അനുവദിക്കില്ല.

• സുൽത്താൻ ബത്തേരി-മാനന്തവാടി ഭാഗങ്ങളില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടി ബൈപാസ് ജങ്ഷന്‍ വഴി കടന്നു പോകണം.

• കോഴിക്കോട് ഭാഗത്തു നിന്ന് സുൽത്താൻ ബത്തേരി - മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്‍പറ്റ ജനമൈത്രി ജങ്ഷനില്‍ നിന്ന് ബൈപാസ് വഴി കടന്നു പോകണം.

• സുൽത്താൻ ബത്തേരി - മാനന്തവാടി ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ കൈനാട്ടി ബൈപാസ് ജങ്ഷനില്‍ നിന്നും ബൈപാസ് വഴി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കിയശേഷം പഴയ സ്റ്റാൻഡ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് ജനമൈത്രി ജങ്ഷൻ വഴി ബൈപാസിലൂടെ തന്നെ തിരികെ പോകണം.

• കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് ആളുകളെ ഇറക്കിയ ശേഷം പഴയ സ്റ്റാൻഡ് വരെ വന്ന് യാത്രക്കാരെ കയറ്റി തിരിച്ച് തിരികെ ജനമൈത്രി ജങ്ഷൻ വഴി ബൈപാസിലൂടെ കടന്നുപോകേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi and Priyanka Gandhi to meet Wayanad people after disqualification
Next Story