Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ മലപ്പുറത്തിന്‍റെ...

രാഹുൽ മലപ്പുറത്തിന്‍റെ മണ്ണിൽ; 'ഭാരത് ജോഡോ യാത്ര'ക്ക് വൻവരവേൽപ്പ്

text_fields
bookmark_border
rahul gandhi bharat jodo yatra
cancel

മ​ല​പ്പു​റം: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ​യാ​ത്ര മലപ്പുറം ജി​ല്ല​യി​ൽ പ്രവേശിച്ചു. രാ​വി​ലെ 6.30ന് ​പു​ലാ​മ​ന്തോ​ൾ പാ​ലം വ​ഴി ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച യാത്രക്ക് വൻ വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ നൽകിയത്. പു​ലാ​മ​ന്തോ​ൾ ജങ്ഷനി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ ഉ​ച്ച​ക്ക് 12ഓ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ പൂ​പ്പ​ല​ത്ത് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യി പി​രി​യും. ഉ​ച്ച​ക്ക് ശേ​ഷം പ​ട്ടി​ക്കാ​ട് നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര വൈ​കീ​ട്ട് ഏ​ഴി​ന്​ പാ​ണ്ടി​ക്കാ​ട് സ​മാ​പി​ക്കും. തച്ചിങ്ങനാടം ഹൈസ്കൂളിലാണ് രാത്രി വിശ്രമം.

കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പ്ര​തി​നി​ധി​ സം​ഘം ക​ണ്ട് ച​ര്‍ച്ച ന​ട​ത്തും. യാ​ത്ര പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ​ത്തു​മ്പോ​ഴാ​ണ് നേ​താ​ക്ക​ള്‍ കാ​ണു​ക. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ-​സം​സ്ഥാ​ന രാ​ഷ്ട്രീ​യ ​വി​ഷ​യ​ങ്ങ​ള്‍ രാ​ഹു​ലു​മാ​യി ച​ര്‍ച്ച ചെ​യ്യും.


28ന് ​രാ​വി​ലെ 6.30ന് ​പാ​ണ്ടി​ക്കാ​ട് ജങ്ഷനിൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര കാ​ക്ക​ത്തോ​ട് പാ​ലം വ​ഴി പ്ര​വേ​ശി​ക്കും. ഇ​വി​ടെ പ​ദ​യാ​ത്ര​ക്ക് പ്ര​ത്യേ​ക സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശേ​ഷം ഉ​ച്ച​ക്ക് 12ന് ​ജാ​ഥ വ​ണ്ടൂ​രി​ലേ​ക്ക് എ​ത്തി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യി പി​രി​യും. നാ​ലി​ന്​ വ​ണ്ടൂ​ർ ന​ടു​വ​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര വൈ​കീ​ട്ട് ഏ​ഴി​ന് നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്ന് ബസ് സ്റ്റാൻഡി​ൽ സ​മാ​പി​ക്കും. നിലമ്പൂർ അമൽ കോളജിലാണ് രാത്രി വിശ്രമം.


29ന് ​രാ​വി​ലെ ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വ് മാർത്തോമ കോളജ് ജങ്ഷനിൽ നിന്നാരംഭിക്കുന്ന പ​ദ​യാ​ത്ര 11ഓ​ടെ വ​ഴി​ക്ക​ട​വ് മണിമൂലി സി.കെ.എച്ച്.എസിൽ സ​മാ​പി​ക്കും. ഇ​തോ​ടെ യാ​ത്ര കേ​ര​ള​ത്തി​ൽ​ നി​ന്ന് സ​മാ​പി​ച്ച് നാ​ടു​കാ​ണി വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കും. ജി​ല്ല അ​തി​ർ​ത്തി​യി​ലും വ​യ​നാ​ട് പാ​ർ​ലമെൻറ് മ​ണ്ഡ​ലാ​തി​ർ​ത്തി​യി​ലും സ്വീ​ക​ര​ണം ന​ൽ​കും. പു​ലാ​മ​ന്തോ​ൾ മു​ത​ൽ വ​ഴി​ക്ക​ട​വ് വ​രെ​യു​ള്ള 72 കി​ലോ​മീ​റ്റ​റാ​ണ്​ ജി​ല്ല​യി​ൽ പ​ദ​യാ​ത്ര കടന്നു പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongessBharat Jodo YatraRahul Gandhi
News Summary - Rahul Gandhi and 'Bharat Jodo Yatra' on the soil of Malappuram
Next Story