മോദി ഒരിക്കലും സി.പി.എം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല -രാഹുൽ
text_fieldsകണ്ണൂർ: എന്തുകൊണ്ടാണ് മോദി സി.പി.എംമുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയർത്താത്തതെന്ന് രാഹുൽഗാന്ധി. കണ്ണൂരിൽ നടന്ന യു.ഡി.എഫ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുപക്ഷത്തിെൻറയും ആര്.എസ്.എസിെൻറയും വര്‍ഗീയ കാര്‍ഡ് കളികള്‍ കേരളത്തില്‍ യു.ഡി.എഫ് അനുവദിക്കില്ല. സംസ്ഥാനത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനും തൊഴിലില്ലായ്മ ഇല്ലാതാക്കാനും എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് ഇടതുപക്ഷം വ്യക്തമാക്കണം.
തൊഴില്‍ തങ്ങളുടെ ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്കി എല്‍.ഡി.എഫ് കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചു. എൽ.ഡി.എഫും ആർ.എസ്.എസും സമൂഹത്തിൽ വിദ്വേഷവും പകയും പടർത്തുകയാണ്. ഇതിലൊന്ന് രാജ്യത്തെ വിഭജിക്കുന്നതും മറ്റേത് കേരളത്തെ വിഭജിക്കുന്ന രാഷ്ട്രീയവുമാണ്. യു.ഡി. എഫ് അക്രമത്തിൽ വിശ്വസിക്കുന്നില്ല. യു.ഡി.എഫ് വിജയിച്ചാൽ വിപ്ലവകരമായ നടപടികൾ സ്വീകരിക്കും. ഇത് കേരളത്തെ മാറ്റിമറിക്കുന്നതായിരിക്കും.
നോട്ടുനിരോധനവും ജി.എസ്.ടിയും സാധാരണക്കാരിൽനിന്ന് പണം കവരാനുള്ള തന്ത്രമായിരുന്നു. എൽ.ഡി.എഫ് സർക്കാർ, അമേരിക്കൻ കമ്പനിയുമായി നടത്തിയ ആഴക്കടൽ മത്സ്യബന്ധന കരാർ മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതാണ്. ദാരിദ്ര്യ നിര്‍മാർജനത്തിനും സാമ്പത്തികരംഗം ശക്തിപ്പെടുത്താനും നൂതന പദ്ധതികളാവിഷ്കരിച്ചുകൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിൽ ന്യായ് പദ്ധതിയാണ് നമ്മുടെ പ്രധാന ആശയം.
നിങ്ങളിൽ പാവപ്പെട്ടവരുണ്ടെങ്കിൽ പണം ലഭിച്ചിരിക്കും. നിങ്ങൾ ദാരിദ്ര്യരേഖയിൽനിന്നും മുന്നോട്ടു കടക്കുന്നതുവരെ ഇത് തുടരും. ദാരിദ്ര്യം തുടച്ചു നീക്കുന്ന പദ്ധതിയായിരിക്കും ഇത്. 55 ശതമാനം യുവാക്കളെയാണ് യു.ഡി.എഫ് സംസ്ഥാനത്ത് സ്ഥാനാർഥികളായി നിർത്തിയിരിക്കുന്നത്. സമഗ്രമാറ്റമാണ് യു.ഡി.എഫിൽ നടക്കുന്നത്. ഇൗ നിയമസഭ തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

