ബി.ജെ.പിയുടേയും സി.പി.എമ്മിേന്റയും ആശയ അടിത്തറ വിദ്വേഷവും പകയുമാണ്; രമയെ ഉദാഹരണമാക്കി രാഹുൽ VIDEO
text_fieldsവടകര: വടകരയിൽ യു.ഡി.എഫ് പിന്തുണക്കുന്ന ആർ.എം.പി(െഎ) സ്ഥാനാർഥി കെ.കെ. രമക്ക് വോട്ട് അഭ്യർഥിച്ച് കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയെത്തി. പുറമേരിയിലെ ആയിരങ്ങൾ തിങ്ങിനിറഞ്ഞ സ്വീകരണ കേന്ദ്രത്തിലാണ് രാഹുലെത്തിയത്. രമയോടൊപ്പം വേദിയിലിരിക്കുന്ന ചിത്രങ്ങൾ പിന്നീട് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.
രമയെ സമീപത്തേക്ക് വിളിച്ച് രാഹുൽ പറഞ്ഞതിങ്ങനെ: ''കോൺഗ്രസ് മുക്ത ഭാരതമെന്ന് പറയുന്ന ബി.ജെ.പി എന്തുകൊണ്ടാണ് ഇടതുപക്ഷ മുക്ത കേരളം എന്ന് പറയാത്ത്?. അതിന്‍റെ ഉത്തരം ഈ സ്റ്റേജിലുണ്ട്. രണ്ടുപേരുടെയും ആശയ അടിത്തറ വിദ്വേഷത്തിലും പകയിലുമാണ്. എന്തിനാണ് രമക്കും മകനും വേദന കൊടുത്തത്?. എല്ലാവരും പാർട്ടി കുടുംബത്തിെല അംഗങ്ങളായിട്ടും അവരോട് എന്തിനാണ് ഇങ്ങനെ ചെയ്തത്? . വിയോജിച്ചാൽ കൊല്ലുന്നതാണ് അവരുടെ രാഷ്ട്രീയം''.
കേന്ദ്ര-സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ചാണ് രാഹുൽ സംസാരിച്ചത്. കോൺഗ്രസ് പ്രകടനപത്രികയിലെ ജനക്ഷേമ പദ്ധതികളും രാഹുൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

