Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൈന ഇന്ത്യന്‍ഭൂമി...

ചൈന ഇന്ത്യന്‍ഭൂമി കൈയേറുമ്പോള്‍ മോദിയുടെ 56 ഇഞ്ച് എവിടെയായിരുന്നു - രാഹുല്‍ ഗാന്ധി

text_fields
bookmark_border
rahul gandhi about china-india border issue
cancel

നിലമ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി എം.പി. അനുഭവസമ്പത്തുള്ള നേതാക്കള്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെങ്കിലും യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

വണ്ടൂർ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ മമ്പാട്ട്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍. യു.ഡി.എഫി‍‍െൻറ പോരാട്ടം രണ്ടു പ്രത്യയശാസ്ത്രങ്ങളോടാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കുകയല്ല, തരംഗമാവുകയാണ് യു.ഡി.എഫ്​ ലക്ഷ്യം. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായംതേടി പ്രകടനപത്രിക തയാറാക്കും.

വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തീകരിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പുതിയ ശൈലി സ്വീകരിക്കണം. രാജ്യത്തെ വിഭജിക്കുകയാണ് മോദിയുടെ ലക്ഷ്യം. സമ്പദ്ഘടന തകര്‍ന്നു, തൊഴിലില്ലായ്മ രൂക്ഷമാണ്. ചൈന ഇന്ത്യന്‍ഭൂമി കൈയേറുമ്പോള്‍ മോദിയുടെ 56 ഇഞ്ച് എവിടെയായിരുന്നെന്നും രാഹുല്‍ ചോദിച്ച​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModichinaRahul Gandhi
News Summary - rahul gandhi about china-india border issue
Next Story