രാഹുൽ ഇൗശ്വറിന് ഉപാധികളോെട ജാമ്യം
text_fieldsകൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് അറസ്റ്റിലായ രാഹുൽ ഇൗശ്വ റിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പുവെക്കണമെന്ന വ്യവസ് ഥ രണ്ട് മാസത്തേക്ക് കൂടി തുടരണം. കൂടാതെ കേസിെൻറ ആവശ്യത്തിനല്ലാതെ രണ്ട് മാസത്തേക്ക് പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു.
പമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സർക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ ഹാജരാവണമെന്ന വ്യവസ്ഥയിൽ വീഴ്ച വരുത്തിയെന്ന് കാട്ടി ജാമ്യം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു രാഹുൽ ഹരജിയിൽ ആവശ്യപ്പെട്ടത്.
ഡിസംബർ എട്ടിന് പൊലീസ് സ്റ്റേഷനിൽ ഒപ്പിടേണ്ടതായിരുന്നെങ്കിലും െചയ്തില്ലെന്ന് ചൂണ്ടിക്കാട്ടി െപാലീസ് നൽകിയ അേപക്ഷയെ തുടർന്ന് ഗ്രാമ ന്യായാലയ കോടതിയാണ് ഡിസംബർ 15ന് ജാമ്യം റദ്ദാക്കിയത്.
