രാഹുൽ ഇൗശ്വറിന് ജാമ്യം
text_fieldsതിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലെ വിവാദ പരാമർശത്തിൽ അറസ്റ്റിലായ അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഇൗശ്വറിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് രാഹുൽ ഇൗശ്വറിനോട് മജിസ്ട്രേറ്റ് നിർദേശിച്ചു.
തിരുവനന്തപുരം നന്ദാവനത്തിലെ ഫ്ലാറ്റിൽ നിന്ന് എറണാകുളത്ത് നിന്നെത്തിയ പൊലീസാണ് കലാപാഹ്വാനം നൽകിയെന്ന കുറ്റം ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി പ്രമോദ് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. ശബരിമലയിൽ യുവതി പ്രവേശനമുണ്ടായാൽ രക്തം വീഴ്ത്തി അശുദ്ധമാക്കി ക്ഷേത്രനട അടപ്പിക്കാൻ തയാറായി 20 പേർ നിന്നിരുന്നുവെന്ന് എറണാകുളം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഇൗശ്വർ പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
എന്നാൽ 20 പേർ കൈമുറിച്ച് രക്തം ഇറ്റിച്ച് നടയടപ്പിക്കാൻ തയാറായി നിൽക്കുന്നു എന്ന് ഫോണിലൂടെ അറിഞ്ഞതാണെന്നും രക്തം വീഴ്ത്തി അശുദ്ധമാക്കി ശബരിമല നട അടപ്പിക്കാൻ പദ്ധതിയിട്ടതായി താൻ പറഞ്ഞിട്ടില്ലെന്നുമാണ് രാഹുൽ ഇൗശ്വർ പിന്നീട് വിശദീകരിച്ചത്. തെൻറ വാക്കുകൾ വളച്ചൊടിച്ച് രാജ്യദ്രോഹിയാക്കാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ഇൗശ്വർ ആരോപിച്ചിരുന്നു.
