ജാമ്യം തേടി രാഹുൽ ഇൗശ്വർ ഹൈകോടതിയിൽ
text_fieldsെകാച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതി െൻറ പേരിൽ വീണ്ടും അറസ്റ്റിലായ രാഹുൽ ഇൗശ്വർ ജാമ്യം തേടി ഹൈകോടതിയിൽ. പമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സർക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ വീഴ്ച വരുത്തിയെന്നുകാട്ടി ജാമ്യം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ എട്ടിന് പൊലീസ് സ്റ്റേഷനിൽ ഒപ്പിടേണ്ടതായിരുന്നെങ്കിലും െചയ്തില്ലെന്നാണ് പൊലീസിെൻറ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ അേപക്ഷയെത്തുടർന്ന് ഗ്രാമ ന്യായാലയ കോടതിയാണ് ഡിസംബർ 15ന് ജാമ്യം റദ്ദാക്കിയത്. വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
