Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനങ്ങൾക്ക്​...

ജനങ്ങൾക്ക്​ പറയാനുള്ളത്​ കേൾക്കാൻ എൽ.ഡി.എഫ്​ സമയം കണ്ടെത്തണമെന്ന്​ രാഹുൽ ഗാന്ധി

text_fields
bookmark_border
ജനങ്ങൾക്ക്​ പറയാനുള്ളത്​ കേൾക്കാൻ എൽ.ഡി.എഫ്​ സമയം കണ്ടെത്തണമെന്ന്​ രാഹുൽ ഗാന്ധി
cancel

പാലക്കാട്​: ​ജനങ്ങൾക്ക്​ പറയാനുള്ളത്​ കേൾക്കാൻ എൽ.ഡി.എഫ്​ സമയം കണ്ടെത്തണമെന്ന്​ മുൻ എ.​െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​െൻറ ഭാഗമായി കോട്ടമൈതാനത്ത്​ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കമ്മിറ്റി കൂടി തീരുമാനിച്ചാൽപോര, ജനങ്ങളുടെ ആത്​മാവ്​ തൊട്ടറിഞ്ഞുള്ള പരിഹാര നിർദേശങ്ങളാണ്​ മുന്നോട്ടുവെ​ക്കേണ്ടത്​.

യു.ഡി.എഫ്​ പ്രകടനപത്രിക ആ നിലക്കുള്ള മാതൃകപരമായ കാൽവെപ്പാണ്​. ​ജനങ്ങളുടെ ബാങ്ക്​ എക്കൗണ്ടിലേക്ക്​ പ്രതിമാസം 6,000 രൂപയും പ്രതിവർഷം 72,000 രൂപയും എത്തിക്കുമെന്ന്​ ഉറപ്പുനൽകുന്ന ന്യായ്​ പദ്ധതിയിലൂടെ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി.

രാജ്യത്തി​െൻറ സമ്പദ്​രംഗം തകർന്നുതരിപ്പണമാണ്​. തൊഴിലില്ലായ്​മ രൂക്ഷം. ഇൗ സാഹചര്യം ഉണ്ടായതല്ല, ഉണ്ടാക്കി​യതാണ്​. കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്​.ടിയുമാണ്​ ഇതിന്​ കാരണം. മണ്ടൻ തീരുമാനമായിരുന്നു നോട്ടുനി​േരാധനം. തികച്ചും അശാസ്​ത്രീയമായാണ്​​ ജി.എസ്​.ടി നടപ്പാക്കിയത്​. രണ്ടി​േൻറയും തിക്​തഫലമാണ്​ രാജ്യവും ജനങ്ങളും ഇന്ന്​ അനുഭവിക്കുന്നത്​.

കേരള സർക്കാറി​െൻറ നയവൈകല്യംമൂലം സാമ്പത്തിക ദുരിതത്തി​െൻറ ആഘാതം കൂടി. സമ്പദ്​രംഗത്തി​െൻറ പുനരുജ്ജീവനത്തിന്​ മുന്നോട്ടുവെക്കാൻ എൽ.ഡി.എഫി​െൻറ കൈകളിൽ എന്തുണ്ട്​​? കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന്​ മാത്രമല്ല, നാട്​ കൂടുതൽ ദുരിതത്തിലേക്ക്​ പോയി. സെക്ര​േട്ടറിയറ്റിന്​ മുൻപിൽ ചെറുപ്പക്കാർ തൊഴിലിന്​ വേണ്ടി മുട്ടിൽ ഇഴയുന്ന സാഹചര്യം വരെയുണ്ടായി. സമ്പദ്​രംഗത്തെ ഉണർത്താൻ പോംവഴികളില്ലാതെ ഉഴലുകയാണ്​ ഇടതു സർക്കാർ. ഇന്ധനം അടിക്കാതെ, വാഹനം ഒാടിക്കാനാണ്​ മുഖ്യമന്ത്രി ശ്രമിക്കുന്നത്​. എണ്ണ ഉ​േണ്ടായെന്ന്​ നോക്കാൻ പറഞ്ഞാൽ അതിന്​ ​ചെവി കൊടുക്കുന്ന ആളുമല്ല മുഖ്യമന്ത്രി.

ജനങ്ങളെ വിഭജിക്കുന്ന ശക്​തികളെ കോൺഗ്രസ്​ ചെറുത്തു തോൽപ്പിക്കും. ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ആരേയും അനുവദിക്കില്ല. സൗഹാർദ്ദവും ​െഎക്യവും സ്​നേഹവുമാണ്​ രാജ്യത്തി​െൻറ ശക്​തി. പരസ്​പരം ബഹുമാനിക്കണം. അപര​െൻറ കഴിവുകളേയും കാഴ്​ചപ്പാടുകളേയും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 12ന്​ പാലക്കാട്​ കോട്ടമൈതാനത്തുനിന്നാണ്​ രാഹുൽ ഗാന്ധിയുടെ റോഡ്​ഷോ ​ആ​രംഭിച്ചത്​. പാലക്കാട്​ മുതൽ തൃത്താല കൂറ്റനാട്​ വരെ 70 കിലോമീറ്റർ ദൂരമാണ്​​ റോഡ്​ഷോ. മുകൾ വശം തുറക്കാവുന്ന കാറിലാണ്​ അദ്ദേഹം സഞ്ചരിക്കുന്നത്​.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021Rahul Gandhi
News Summary - rahul at palakkad
Next Story