റഹ്മത്തുന്നിസ ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം സംസ്ഥാന പ്രസിഡൻറ്
text_fieldsകോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കേരളയുടെ 2017-19 കാലയളവിലേക്കുള്ള വനിതവിഭാഗം സംസ്ഥാന പ്രസിഡൻറായി എ. റഹ്മത്തുന്നിസയെ തെരഞ്ഞെടുത്തു. ജി.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡൻറും നിലവില്‍ ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറുമാണ് അവർ.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയും ബി.എഡ് ബിരുദധാരിയുമായ റഹ്മത്തുന്നിസ പാലക്കാട് മേഴ്‌സി കോളജ്, തൃശൂര്‍ വിമല കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം സീനിയര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായും, ഇസ്‌ലാഹിയ കോളജ് ചേന്ദമംഗലൂർ, ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ, ഇറ്റാലിയന്‍ ഇൻറര്‍നാഷനല്‍ സ്‌കൂള്‍ ജിദ്ദ എന്നിവിടങ്ങളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഫിയ അലി, പി. സുബൈദ, ലൈല ടീച്ചർ, ഷമീന അഫ്‌സല്‍, ആർ.സി. സാബിറ, കെ.എ. സഫിയ, ഇ.സി. ആയിശ, കെ.ടി. നസീമ, അസൂറ അലി, സി.വി. ജമീല, സഫിയ ശറഫിയ, ഖദീജ റഹ്മാൻ, ടി.കെ. ജമീല, ഫാത്തിമ മൂസ, ഉമ്മു ഐമൻ, കെ.എന്‍. സുലൈഖ, ഹുദാബി, ശരീഫ അമീൻ, പി.സി. ഉമ്മു കുല്‍സു, എം.സി. സുബൈദ എന്നിവര്‍ സംസ്ഥാന സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് കേരള അമീര്‍ എം.ഐ. അബ്ദുൽ അസീസ് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
