രഹ്ന ഫാത്തിമ ജയിൽ മോചിതയായി
text_fieldsകൊട്ടാരക്കര: വിചാരണ തടവുകാരിയായി കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞിരുന്ന ആക്ടിവി സ്റ്റ് രഹ്ന ഫാത്തിമ ജയിൽമോചിതയായി. കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ശനിയാഴ്ച വൈകീട്ട് നാലോടെ രഹ്ന മോചിതയായത്.
തന്നെ ഒറ്റപ്പെടുത്താൻ ഗൂഢശ്രമം നടന്നതായി ജയിലിന് പുറത്തുവന്നശേഷം രഹ്ന മാധ്യമങ്ങളോടു പറഞ്ഞു. മുസ്ലിം നാമധാരിയായ തെൻറ ജോലി നഷ്ടപ്പെടുത്താനും വർത്തമാനകാല സംഭവങ്ങളിൽ ബലിയാടാക്കാനും ശ്രമമുണ്ടായി. സി.പി.എമ്മിെൻറയോ ഭരണകൂടത്തിെൻറയോ ഒരു സഹായവും ലഭിച്ചില്ല. കേസ് നിലനിൽക്കുന്നതല്ലെന്നും ഒറ്റക്ക് നേരിടുമെന്നും അവർ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
