റാഗിങ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
text_fieldsറാഗിങ് കേസിലെ പ്രതികൾ
കോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസിൽ റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. ഗാന്ധിനഗർ പൊലീസ് ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. രണ്ടുദിവസത്തേക്ക് കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
കോട്ടയം മൂന്നിലവ് വാളകം കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി. രാഹുൽ രാജ് (22), വയനാട് നടവയൽ പുൽപള്ളി ഞാവലത്ത് എൻ.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയിൽ സി. റിജിൽജിത്ത് (20), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി. വിവേക് (21) എന്നിവരാണ് റിമാൻഡിലുള്ളത്. ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിലവിൽ അഞ്ചുപേർ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾ റാഗിങ്ങിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.

