Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമടവൂർ കൊലപാതകം:...

മടവൂർ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
മടവൂർ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ കസ്​റ്റഡിയിലെടുത്തു
cancel

കിളിമാനൂർ/ഒാച്ചിറ: മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ രാജേഷിനെ (35) വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളിലേക്ക് പൊലീസ് കൂടുതൽ അടുത്തതായി സൂചന. പ്രതികൾ ഉപയോഗിച്ച ചുവപ്പ്​ സിഫ്റ്റ് കാർ പത്തനംതിട്ടക്ക് സമീപത്തുനിന്ന്​ കണ്ടെത്തിയതായി അറിയുന്നു. കാർ ഇവിടെ ഉപേക്ഷിച്ചശേഷം പ്രതികൾ മറ്റൊരു വാഹനത്തിലാണ് രക്ഷപ്പെട്ടത്. രണ്ട്​ വാഹനങ്ങളുടെയും ഉടമകളെ പൊലീസ് കസ്​റ്റഡിയിലെടുത്തതായാണ്​ വിവരം. ഇതുവരെ കേസിൽ അഞ്ച് പേരെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​​. ഇവർ കൊല്ലം, കായംകുളം പ്രദേശത്തുള്ളവരാണെന്ന്​ സൂചനയുണ്ട്​. പതിനഞ്ചോളം പേരെ ചോ​ദ്യം ചെയ്ത് വിട്ടയച്ചു. 

ഓച്ചിറയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്​. രാജേഷി​​​െൻറ ഫോണിലേക്ക് വന്ന അവസാന കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡിവൈ.എസ്.പി സി. അനിൽകുമാർ പറഞ്ഞു. ഖത്തറിൽനിന്ന്​ രാജേഷുമായി അവസാനമായി സംസാരിച്ച യുവതി ഓച്ചിറക്ക്​ സമീപത്തെ കൊച്ചുമുറിക്കാരനായ യുവാവി​​​െൻറ ഭാര്യയായിരുന്നു. യുവാവും ഖത്തറിലാണ്​. ഇവർ വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ട്​. ഖത്തറിൽനിന്ന് വന്ന ക്വട്ടേഷനാണ് കൊലപാതകമെന്ന വിലയിരുത്തലിലാണ് പൊലീസ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായും അന്വേഷണസംഘം അങ്ങോട്ട് പുറപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

അതേസമയം, രാജേഷി​​​െൻറ ഫോണിലേക്ക് വന്ന അവസാന കോൾ ഖത്തറിൽനിന്നാണെന്നും ഇതൊരു സ്ത്രീയായിരുന്നെന്നും പൊലീസ് പറയു​േമ്പാൾതന്നെ ലോക്കായിരുന്ന ഫോൺ ഇപ്പോഴും ഓപൺ ചെയ്യാനായിട്ടില്ലെന്നും പറയപ്പെടുന്നു. നേരത്തേ വിദേശത്തായിരുന്നപ്പോൾ രാജേഷിന് ഒരു യുവതിയുമായി സൗഹൃദബന്ധം ഉണ്ടായിരു​ന്നെന്നും നാട്ടിലെത്തിയശേഷവും ഈ സൗഹൃദവും ഫോൺവിളിയും ഉണ്ടായിരു​ന്നെന്നും അഭ്യൂഹമുണ്ട്. ഇതിനെതുടർന്നുള്ള സംഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. നാട്ടിൽ മറ്റ് പ്രശ്നങ്ങളോ സാമ്പത്തിക ഇടപാടുകളോ ഇല്ലാത്തയാളാണ് രാജേഷ്. കലാമേഖലയിലും ആരുമായും പ്രശ്നങ്ങളില്ല. 

മടവൂർ തുമ്പോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നൊസ്​റ്റാൾജിയ എന്ന നാടൻ പാട്ട് ട്രൂപ്പിലെ ഗായകൻ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാധാകൃഷ്ണക്കുറുപ്പി​​​െൻറയും വസന്തയുടെയും മകൻ രാജേഷിനെ (35) ചൊവ്വാഴ്ച പുലർച്ചെയാണ്​ അജ്ഞാതസംഘം ദാരുണമായി കൊല ചെയ്തത്. നാവായിക്കുളം മുല്ലനെല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന്​ കലാപരിപാടി കഴിഞ്ഞെത്തിയ രാജേഷ്, സുഹൃത്ത്​ വെള്ളല്ലൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടൻ (50) എന്നിവരാണ് ആക്രമണത്തിനിരയായത്. കുട്ടൻ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrajesh murderRadio Jocky Murder Case
News Summary - Radio Jockey Murder Case: Investigation Team Detected Car -Kerala News
Next Story