കൊല്ലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയെൻറയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ മുസ്ലിംകൾക്കിടയിൽ ആശങ്കയുണ്ടാക്കി കലാപമുണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചുകൂട്ടി സാമൂഹിക-സംഘടിതാവസ്ഥ തകർക്കുകയാണ്. മതസ്പർധ വളർത്താൻ ഭരണഘടനാ ലംഘനം നടത്തുന്ന പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടി ഉണ്ടാകണമെന്നും എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.