Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേവിഷ വാക്സിൻ: സൗജന്യം...

പേവിഷ വാക്സിൻ: സൗജന്യം പരിമിതപ്പെടുത്തുന്നു; ഗുരുതര പരിക്കേറ്റവർക്ക് 35,000 രൂപ വരെ ചെലവ് വന്നേക്കും

text_fields
bookmark_border
Dog drags newborns body around govt hospital
cancel

തിരുവനന്തപുരം: പേവിഷ ബാധക്കെതിരായ വാക്സിന്‍ സൗജന്യമായി നൽകുന്നത്​ അവസാനിപ്പിക്കാൻ സർക്കാർ ആലോചന. ബി.പി.എൽ വിഭാഗത്തിന്​ മാത്രമായി സൗജന്യം പരിമിതപ്പെടുത്തണമെന്നും മറ്റ്​ വിഭാഗങ്ങളിൽനിന്ന്​ പണമീടാക്കണമെന്നുമുള്ള നിർദേശങ്ങളടങ്ങിയ വിദഗ്​ധ സമിതി റിപ്പോർട്ട്​ സർക്കാറിന്‍റെ സജീവ പരിഗണനയിൽ. ഇക്കാര്യം ആരോഗ്യമ​ന്ത്രി വീണ ജോർജ്​​ ബുധനാഴ്ച സ്ഥിരീകരിച്ചു.

തെരുവുനായും വളര്‍ത്തുമൃഗങ്ങളും കടിച്ചാൽ നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ വിഭാഗത്തിനും ചികിത്സ സൗജന്യമാണ്. മറ്റ്​ സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ പേവിഷ വാക്സിന്‍റെ ഉപയോഗം കേരളത്തിൽ കൂടുതലാണ്​. വാക്സിൻ ക്ഷാമം പലപ്പോഴും രൂക്ഷവുമാകാറുണ്ട്​. ഈ സാഹചര്യത്തിലാണ്​​ വാക്സിൻ ഉപയോഗം പഠിക്കാൻ സർക്കാർ വിദഗ്​ധ സമിതിയെ നിയോഗിച്ചത്​. സമിതി റിപ്പോർട്ടിലാണ്​ വാക്സിൻ സൗജന്യം പരിമിതപ്പെടുത്തണമെന്ന നിർദേശമുള്ളത്​.

സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷബാധക്ക്​ ചികിത്സ തേടിയെത്തുന്നവരിൽ 60 ശതമാനവും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരാണ്​. ഇവരില്‍ ഏറെ പേരുമെത്തുന്നത്​ വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാണെന്നും സർക്കാർ ആശുപത്രികളിൽ നടത്തിയ പഠനം മുൻനിർത്തി സമിതി ചൂണ്ടിക്കാട്ടുന്നു.

ഒരു വയലിന് 300 മുതല്‍ 350 രൂപ വരെ പൊതുവിപണിയില്‍ വില നല്‍കിയാണ് ആന്റി റാബീസ് വാക്സിൻ മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ വാങ്ങുന്നത്. തെരുവുനായ്​ കടിച്ച് ഗുരുതര സ്ഥിതിയിലുള്ളവര്‍ക്ക് മനുഷ്യശരീരത്തില്‍നിന്ന് തയാറാക്കിയ റെഡിമെയ്ഡ് ആന്റിബോഡിയാണ് നല്‍കുന്നത്. 20,000 മുതല്‍ 35,000 രൂപ വരെയാണ് സര്‍ക്കാര്‍ ഇതിനായി ചെലവാക്കുന്നത്​​. അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി തന്നെ വാക്സിന്‍ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്​.

​ആരോഗ്യമന്ത്രി വീണ ​​ജോർജ്​​ പറഞ്ഞത്​:

‘‘ധാരാളമായി വാക്സിനും ഇമ്യൂണോ ഗ്ലോബുലിനും സർക്കാർ വാങ്ങു​ന്ന സാഹചര്യം നിലവിലുണ്ട്​. മറ്റ്​ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും വാക്സിന്‍റെയും ഇമ്യൂണോ ​ഗ്ലോബുലിന്‍റെയും ഉപയോഗം കേരളത്തിൽ വളരെ കൂടുതലാണ്​. ഈ സാഹചര്യത്തിൽ ഡേറ്റ പരിശോധിക്കാൻ​ നിർദേശം നൽകിയിരുന്നു. സർക്കാറിന്‍റെ മുന്നിലുള്ള റിപ്പോർട്ടിൽ ഇങ്ങനെയൊരു (സൗജന്യം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ മാത്രം) നിർദേശമുണ്ട്​. ഇക്കാര്യം പരി​ശോധിക്കുകയാണ്.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rabies vaccine
News Summary - Rabies Vaccine: For those seriously injured, the cost will now be up to Rs 35,000
Next Story